Big stories

മധ്യപ്രദേശില്‍ വനിതാ ജീവനക്കാരിയുടെ സാന്നിധ്യത്തില്‍ മൂന്നര വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ വനിതാ ജീവനക്കാരിയുടെ സാന്നിധ്യത്തില്‍ മൂന്നര വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു; ബസ് ഡ്രൈവര്‍ അറസ്റ്റില്‍
X

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ മൂന്നര വയസ്സുള്ള പെണ്‍കുട്ടിയെ ബസ് ഡ്രൈവര്‍ ബലാല്‍സംഗം ചെയ്തു. വനിതാ ജീവനക്കാരിയുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു.

ബസ് ഡ്രൈവറെയും വനിതാജീവനക്കാരിയെയും പോലിസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ വനിതാജീവനക്കാരി ബസിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

സ്‌കൂള്‍ അധികൃതര്‍ സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. സ്‌കൂള്‍ അധികൃതരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടയിലാണ് സംഭവം നടന്നത്.

സ്‌കൂളില്‍നിന്ന് തിരിച്ചെത്തിയ കുട്ടിയുടെ വസ്ത്രം മാറ്റിയിരിക്കുന്നതായി കുട്ടിയുടെ മാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. സ്‌കൂളിലേക്ക് പോകുമ്പോള്‍ പകരം വസ്ത്രം കൊടുത്തുവിടുന്ന പതിവുണ്ട്. തിരിച്ചെത്തിയപ്പോള്‍ ആ വസ്ത്രമാണ് ധരിച്ചിരുന്നത്.

തന്റെ ജനനേന്ദ്രിയത്തില്‍ വേദനയുണ്ടെന്ന് പിന്നീട് പെണ്‍കുട്ടി മാതാപിതാക്കളോട് പരാതിപ്പെട്ടു. മാതാപിതാക്കള്‍ കൗണ്‍സിലറുടെ അടുത്തെത്തിച്ചപ്പോഴാണ് ബസ് ഡ്രൈവര്‍ കുട്ടിയെ ബലാല്‍സംഗം ചെയ്ത വിവരം പുറത്തുവന്നത്.

അടുത്ത ദിവസം കുടുംബം സ്‌കൂളിലെത്തി ഡ്രൈവറെ കണ്ടെത്തി. സ്‌കൂള്‍ അധികൃതരെ അറിയിച്ചു.

തിങ്കളാഴ്ച മാതാപിതാക്കള്‍ പോലിസിലും പരാതിനല്‍കി. അന്വേഷണം ആരംഭിച്ചതായി അസി. കമ്മീഷണര്‍ നിധി സക്‌സേന പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ വനിതാജീവനക്കാരിയും ബസിലുണ്ടായിരുന്നുവെന്ന് പോലിസും പറഞ്ഞു.

ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തു.

ഐപിസി 376 എ8, പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവം നടന്ന സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.

പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപോര്‍ട്ട് ലഭിച്ചിട്ടില്ല.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് മാധ്യമവകുപ്പ് ഇന്‍ചാര്‍ജ് കെ കെ മിശ്ര ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it