വ്യാപാരിയെ ഭീഷണിപ്പെടുത്തി പണംതട്ടി; ഹനുമാന് സേനാ നേതാവും യുവതിയും റിമാന്റില്‍
തിരൂര്‍: ലൈംഗികാതിക്രമം ആരോപിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ ഹനുമാന് സേനാ നേതാവും യുവതിയും പിടിയില്‍. ഹനുമാന് സേനാ സംസ്ഥാന ജനറലും വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയുമായ ഭക്തവല്സലന്(60), കാക്കൂര്‍ മുതുവട്ടുതാഴം പാറക്കല്‍ ആസിയ(38) എന്നിവരെയാണ് റിമാന്റ് ചെയ്തതത്. കക്കോടിക്ക് സമീപം കുമാരസ്വാമിയിലുള്ള വ്യാപാരിയെയാണ് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയത്. പോലിസില്‍ പരാതി നല്കാതിരിക്കാന് വ്യാപാരിയോട് ആറ് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ആദ്യഗഡുവായി അരലക്ഷം രൂപ ഭക്തവല്‍സലന്റെ അക്കൗണ്ടിലേക്ക് നല്‍കിയിരുന്നു. വീണ്ടും ഭീഷണി ശക്തമായതോടെയാന്ന് വ്യാപാരി കാക്കൂര്‍ പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗവും മാധ്യമ പ്രവര്‍ത്തകനുമായ ഹമീദ് പരപ്പനങ്ങാടിയെ 2007 ല്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ഭക്തവല്സലന്. പിന്നീടാണ് ഹനുമാന് സേനയുടെ തലപ്പത്തെത്തിയത്. സമാനമായ പല കേസിലും ഇയാള്‍ പ്രതിയാണന്ന് പോലിസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
RELATED STORIES
വിദ്വേഷ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരിൽ മഹാഭൂരിഭാഗവും മുസ്ലിംകളാണ്
7 Sep 2024 2:41 PM GMTഅസമില്‍ കണ്ടത് ട്രെയ്ലര്; സിഎഎ രാഹുല്‍ നടപ്പാക്കുമോ...?
7 Sep 2024 2:39 PM GMT'മാപ്പിളമാരും കമ്മ്യൂണിസ്റ്റുകാരും'; പുസ്തക ചര്‍ച്ച(തല്‍സമയം)
6 Sep 2024 12:33 PM GMTമാഫിയാ സംരക്ഷകന്‍ മുഖ്യമന്ത്രി രാജിവയ്ക്കണം'; സെക്രട്ടേറിയറ്റില്‍...
6 Sep 2024 7:20 AM GMTയൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കണ്ണൂരില്‍ തെരുവുയുദ്ധം
6 Sep 2024 7:19 AM GMTമസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വരുടെ കൂറ്റന്‍ റാലി
5 Sep 2024 5:16 PM GMT