Big stories

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് 668 കോടിയുടെ സ്‌കോളര്‍ഷിപ്പ്

കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 88 ലക്ഷം മുസ് ലിം വിദ്യകളാണ് സ്‌കോളര്‍ഷിപ്പ് കൈപ്പറ്റിയത്. 8.26 ലക്ഷം ക്രൈസ്ത വിദ്യാര്‍ഥികളും 5.45 ലക്ഷം സിക്ക് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും സ്‌കോളര്‍ഷിപ്പ് കൈപ്പറ്റി.

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് 668 കോടിയുടെ സ്‌കോളര്‍ഷിപ്പ്
X

ന്യൂഡല്‍ഹി: കഴിഞ്ഞ അധ്യായന വര്‍ഷം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് 668 കോടിയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി അനുവദിച്ച സ്‌കോളര്‍ഷിപ്പ് തുകയിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഭീമമായ നഷ്ടമുണ്ടായത്. 2018-19 കാലയളവില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ 1,032 കോടിയുടെ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റിയെന്നാണ് കേന്ദ്ര വിവര സാങ്കേതിക വിദ്യ,ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ 85 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി 1700 കോടി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ലഭിക്കണം. സ്‌കോളര്‍ഷിപ്പ് തുകയുടെ 80 ശതമാനമാണ് മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. 7.5 ശതമാനം ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കും 5 ശതമാനം സിക്ക് വിദ്യാര്‍ഥികള്‍ക്കും അനുവദിച്ചിട്ടുണ്ട്.

കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 88 ലക്ഷം മുസ് ലിം വിദ്യകളാണ് സ്‌കോളര്‍ഷിപ്പ് കൈപ്പറ്റിയത്. 8.26 ലക്ഷം ക്രൈസ്ത വിദ്യാര്‍ഥികളും 5.45 ലക്ഷം സിക്ക് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും സ്‌കോളര്‍ഷിപ്പ് കൈപ്പറ്റി. 1.94 ബുദ്ധ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളും 1.07 ശതമാനം ജൈന വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും സ്‌കോളര്‍ഷിപ്പ് കൈപ്പറ്റിയിട്ടുണ്ട്.

2,157 കോടിരൂപയാണ് കേന്ദ്ര സര്‍ക്കാര്‍ 2018-19 കാലയളവില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനായി അനുവദിച്ചിരുന്നത്. ഇതില്‍ 1,032 കോടി രൂപമാത്രമാണ് മുസ് ലിം വിദ്യാര്‍ഥികള്‍ക്കായി ചിലവഴിച്ചത്. ജനസംഖ്യാനുസൃതമായി 1700 കോടിയാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകേണ്ടത്. ഇത് പ്രകാരം 668 കോടി രൂപയാണ് മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത്.

Next Story

RELATED STORIES

Share it