ഗ്യാന്‍വാപി മസ്ജിദ് കേസ് യുപിയിലെ പരിചയസമ്പന്നനായ ജഡ്ജി കേള്‍ക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു പ്രതിഷ്ഠകളുണ്ടെന്ന ഹിന്ദുക്കളുടെ അവകാശവാദം യുപി ജുഡീഷ്യല്‍ സര്‍വീസിലെ മുതിര്‍ന്ന ജഡ്ജിയാണ് കേള്‍ക്കേണ്ടതെന്ന് സുപ്രിംകോടതി. യുപിയിലെ അവസ്ഥയും പ്രശ്‌നങ്ങളും അത്തരമൊരു ജഡ്ജിക്കാണ് മനസ്സിലാവുകയെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇതൊരു സങ്കീര്‍ണായ പ്രശ്‌നമാണ്. ഞങ്ങള്‍ കരുതുന്നത് ഈ ഹരജി യുപിയിലെ ഒരു പരിചയസമ്പന്നനായ ഒരു ജില്ലാ ജഡ്ജിയാണ് കേള്‍ക്കേണ്ടതെന്നാണ്, അല്ലാതെ വിചാരണ ജഡ്ജിയല്ല. കാരണം കൂടുതല്‍ പ്രവര്‍ത്തനപരിചയമുള്ളയാളിത് കേള്‍ക്കേണ്ടതുണ്ട്- കോടതി പറഞ്ഞു.
ഗ്യാന്‍വാപിയില്‍ സര്‍വേ നടത്തുന്നതിനെതിരേ മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.
മാത്രമല്ല, തന്ത്രപരമായ റിപോര്‍ട്ട് പുറത്തുവിടലിനെതിരേയും ഹരജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പുറത്താക്കപ്പെട്ട സര്‍വേ കമ്മീഷണര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വീഡിയോ ഗ്രാഫറാണ് ദൃശ്യം പുറത്തുവിട്ടതെന്നാണ്. അവസാന ദിവസവും റിപോര്‍ട്ട് ചോര്‍ന്നിരുന്നു. ഇത്തരം റിപോര്‍ട്ട് ചോരലുകള്‍ നിര്‍ത്തണമെന്ന് കോടതി നിര്‍ദേശിച്ചു. സര്‍വേ റിപോര്‍ട്ട് കോടതിയിലാണ് നല്‍കേണ്ടത്. കോടതിയാണ് അത് തുറന്ന് കാണേണ്ടത്- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.
ഹിന്ദു കക്ഷികള്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗം സംരക്ഷിക്കാനും നമസ്‌കാരം നടത്താന്‍ അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.
രണ്ട സമുദായങ്ങള്‍ക്കിയടിലുളള സാഹോദര്യം നിലനിര്‍ത്തുന്നതിനാണ് കോടതി പ്രധാനപരിഗണന നല്‍കുന്നത്- ജഡ്ജിമാര്‍ പറഞ്ഞു.
രാജ്യത്ത് ഒരു സമതുലിതാവസ്ഥയുണ്ടാകണം. ആശ്വാമായിട്ടായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടത്- ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.
അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ വാരാണസി കോടതിയാണ് കേസ് കേള്‍ക്കുന്നത്. ഗ്യാന്‍വാപിയിലെ ദൃശ്യമല്ലാത്തതും ദൃശ്യമായതുമായ ദൈവങ്ങളെ വര്‍ഷം മുഴുവന്‍ ആരാധിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
RELATED STORIES
സംസ്ഥാനത്ത് മാസ്ക് പരിശോധന കര്ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMTമാധ്യമപ്രവര്ത്തകന് സുബൈര് അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTആശ്വാസമായി കൊവിഡ് കണക്കുകള്;പ്രതിദിന രോഗബാധിതരുടെ എണ്ണത്തില് 30...
28 Jun 2022 5:21 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള് 835,...
28 Jun 2022 3:55 AM GMTക്രിസ്ത്യാനികള്ക്കെതിരേ ആക്രമണങ്ങള് തുടരുന്നത് നിര്ഭാഗ്യകരം:...
27 Jun 2022 1:58 PM GMTലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്
27 Jun 2022 6:37 AM GMT