Big stories

കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതക്കടലില്‍ ലക്ഷദ്വീപ് ജനത, പ്രതിഷേധം ശക്തം

ഏഴ് കപ്പലുകളില്‍ അഞ്ചെണ്ണം ഒഴിവാക്കി കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദ്വീപ് ജനതയെ വരിഞ്ഞുമുറുക്കുന്നത്. നിലവില്‍ രണ്ട് കപ്പല്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതക്കടലില്‍ ലക്ഷദ്വീപ് ജനത, പ്രതിഷേധം ശക്തം
X

കവരത്തി: കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍ നടപടികളില്‍ പൊറുതിമുട്ടി ലക്ഷദ്വീപ് ജനത. കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതോടെ കടുത്ത യാത്രാദുരിതമാണ് ദ്വീപ് ജനത നേരിടുന്നത്.

ഏഴ് കപ്പലുകളില്‍ അഞ്ചെണ്ണം ഒഴിവാക്കി കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദ്വീപ് ജനതയെ വരിഞ്ഞുമുറുക്കുന്നത്. നിലവില്‍ രണ്ട് കപ്പല്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഉള്‍ക്കൊള്ളാവുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി യാത്രക്കാരാണ് ഓരോ ദിവസവും കപ്പലില്‍ കയറാനെത്തുന്നത്. ദൃശ്യങ്ങള്‍ പുറത്തുവരുമ്പോള്‍ മാത്രമാണ് ദ്വീപിലെ ദുരിതചിത്രം പുറംലോകമറിയുന്നത്. അഞ്ച് കപ്പലുകളും അറ്റകുറ്റപണിയ്ക്കായി കരയ്ക്കടുപ്പിച്ചെന്നാണ് ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ അവകാശവാദം.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ദ്വീപ് ജനതയോട് തുടര്‍ന്നുവരുന്ന ജനദ്രോഹ നടപടികളുടെ തുടര്‍ച്ചയാണ് കപ്പല്‍സര്‍വീസുകള്‍ വെട്ടിക്കുറച്ചതെന്നാണ് ദ്വീപിലെ പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. കപ്പലുകളില്‍ കയറി പറ്റാന്‍ ദ്വീപ് ജനത നടത്തുന്ന സാഹസം വ്യക്തമാക്കി സിനിമാ സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധമുയരുകയാണ്.

Next Story

RELATED STORIES

Share it