മതംമാറ്റ നിരോധന ബില്ല് കര്‍ണാടക നിയമസഭ പാസാക്കി
2016ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന മതം മാറ്റ നിരോധന ബില്ലാണിതെന്നും ബിജെപി പുതുതായി കൊണ്ടുവന്ന്തല്ലെന്നും കര്‍ണാടക നിയമ നിര്‍മ്മാണ-പാര്‍ലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി അവകാശപ്പെട്ടു

ബംഗലൂരു: മതംമാറ്റ നിരോധന ബില്ല് കര്‍ണാടക നിയമസഭ പാസാക്കി. സഭയില്‍ കോണ്‍ഗ്രസ് -ബിജെപി അംഗങ്ങളുടെ കടുത്ത വാക്ക് പോരിനിടെയാണ് മതംമാറ്റ നിരോധന നിയമം ബിജെപി സര്‍ക്കാര്‍ പാസാക്കിയെടുത്തത്. 2016ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന മതം മാറ്റ നിരോധന ബില്ലാണിതെന്നും ബിജെപി പുതുതായി കൊണ്ടുവന്ന്തല്ലെന്നും കര്‍ണാടക നിയമ നിര്‍മ്മാണ-പാര്‍ലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി അവകാശപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2016 ല്‍ കൊണ്ടു വന്ന ബില്ലില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ബില്ലാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ഇതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് ബിജെപി അംഗങ്ങളുടെ വാക്ക് പോര് ശക്താമായി നടന്നുവെങ്കിലും പുനപ്പരിശോധനയ്ക്ക് മുതിരാതെ ബില്ല് പാസാക്കിയെടുക്കുകയായിരുന്നു. മുസ്‌ലിം,ക്രിസ്ത്യന്‍ മത വിഭാഗങ്ങളെ ഉദ്യേശിച്ചുകൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഭരണ ഘടനയുടെ മൗലിക അവകാശങ്ങളെ ഹനിക്കുന്ന ബില്ലിനെതിരെ കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്‌ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT