Big stories

കൊവിഡ് ലോക്ക് ഡൗണ്‍കാലത്ത് ആത്മഹത്യ ചെയ്ത കച്ചവടക്കാരുടെ കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് ലോക്ക് ഡൗണ്‍കാലത്ത് ആത്മഹത്യ ചെയ്ത കച്ചവടക്കാരുടെ കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആത്മഹത്യ ചെയ്ത തെരുവ് കച്ചവടക്കാരുടെയും വ്യാപാരികളുടേയും കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ മുസ് ലിം ലീ ഗ് പ്രതിനിധി എം പി അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് നല്‍കിയ മറുപടിയാണ് ഇക്കാര്യമുള്ളത്.

ലോക്ക് ഡൗണ്‍ കാലത്ത് ഈ മേഖലയിലുള്ളവര്‍ അനുഭവിച്ച സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചായിരുന്നു അബുള്‍ വഹാബ് ചോദിച്ചത്.

'ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ മന്ത്രാലയം പ്രത്യേകം സൂക്ഷിക്കാറില്ല. പകര്‍ച്ചവ്യാധിയുടെ അനന്തരഫലമായി കച്ചവടക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരുടെ ആത്മഹത്യയെക്കുറിച്ച് മന്ത്രാലയത്തിന്റെ കൈവശം വിവരങ്ങളൊന്നുമില്ല''- മന്ത്രാലയം പറയുന്നു.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു എംപിയുടെ ചോദ്യം. 2020ലെ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കില്‍ 11,716 കച്ചവടക്കാരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. സപ്തംബര്‍ 2021ലാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

ആ റിപോര്‍ട്ട് അനുസരിച്ച് 11,000 പേരില്‍ 4,356 പേര്‍ കച്ചവടക്കാരാണ്, 4,226 പേര്‍ തെരുവ് കച്ചവടക്കാരാണ്. മറ്റുള്ളവര്‍ മറ്റ് കച്ചവടക്കാരാണ്. ഈ മൂന്ന് വിഭാഗങ്ങളായാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കുകള്‍ ക്രോഢീകരിച്ചിരിക്കുന്നത്.

2019നെ അപേക്ഷിച്ച് 2020ല്‍ ബിസിനസ്സുകാര്‍ക്കിടയിലെ ആത്മഹത്യകള്‍ വര്‍ധിച്ചു, 29 ശതമാനം. 2019ല്‍ 2,906 കച്ചവടക്കാരാണ് ആത്മഹത്യ ചെയ്തത്. 2020ല്‍ 4,356 പേര്‍ ആത്മഹത്യ ചെയ്തു. 49.9 ശതമാനത്തിന്റെ വര്‍ധന.

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മരിച്ചവര്‍ക്കുവേണ്ടി മന്ത്രാലയം എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നും ചോദ്യമുയര്‍ന്നു. അതിനുവേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതായും മന്ത്രാലയം അറിയിച്ചു.

ലോക്ക് ഡൗണിനുശേഷം ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പേരില്‍ ഒരു പദ്ധതി നടപ്പാക്കുന്നുണ്ട്.

പരാതികള്‍ കേള്‍ക്കാന്‍ ഇ ഗവേണന്‍സ് പോര്‍ട്ടല്‍ സജ്ജാക്കിയിട്ടുണ്ട്. നവംബര്‍ 29വരെ 40,000 പരാതികള്‍ കേന്ദ്രം തീര്‍പ്പാക്കി.

Next Story

RELATED STORIES

Share it