- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്രം ഓഫിസില്‍ കയറി ജീവനക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ആര്‍എസ്എസ് സംഘം അറസ്റ്റില്‍

കണ്ണൂര്‍: ക്ഷേത്രം ഓഫിസില്‍ കയറി ജീവനക്കാരനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് സംഘം അറസ്റ്റില്‍. കണ്ണൂര്‍ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രം ജീവനക്കാരന് നേരെയാണ് ആക്രമണം അരങ്ങേറിയത്. ക്ഷേത്രം ഓഫിസില്‍ അതിക്രമിച്ച് കയറി ആര്‍എസ്എസ് സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവരെയും അക്രമി സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ വിശ്വാസികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.
ക്ഷേത്രത്തില്‍ കയറി നിഷ്ഠുരമായ അക്രമം നടത്തുന്ന വര്‍ഗീയവാദികള്‍ വിശ്വാസി സമൂഹത്തിന് എതിരാണെന്ന് എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ക്ഷേത്രങ്ങള്‍ ഗുണ്ടായിസത്തിലൂടെ പിടിച്ചെടുക്കാന്‍ ആര്‍എസ്എസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് തിങ്കളാഴ്ച കിഴുത്തള്ളി ഉമാമഹ്വേര ക്ഷേത്രത്തില്‍ നടന്ന ആക്രമണം.
ക്ഷേത്രം ഓഫിസില്‍ കയറി ജീവനക്കാരനായ വി ഷിബിനെ കൊടുവാള്‍ കൊണ്ടു മാരകമായി വെട്ടിയ അക്രമികള്‍ തടയാന്‍ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവരെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. സ്ത്രീകള്‍ അടക്കമുള്ള ഭക്തജനങ്ങളുടെ മുന്നില്‍വച്ചായിരുന്നു ആക്രമണം.
വിശ്വാസികള്‍ക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നു പറയുന്ന വര്‍ഗീയവാദികള്‍ വിശ്വാസികള്‍ക്കും നാടിനും ആപത്താണെന്നു തെളിയിക്കുന്നതാണ് ഈ സംഭവം. ഇത്തരം അക്രമികളെ വിശ്വാസിസമൂഹം ഒറ്റപ്പെടുത്തണം. ക്ഷേത്രങ്ങളെ സംഘര്‍ഷകേന്ദ്രമാക്കാനുള്ള നീക്കത്തില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT
















