Big stories

രാജ്യദ്രോഹക്കുറ്റം: എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് ഒരുവര്‍ഷം തടവും പിഴയും

ചെന്നൈയിലെ പ്രത്യേക കോടതി ജഡ്ജി ജെ ശാന്തിയാണ് ശിക്ഷ വിധിച്ചത്. ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ട വിവാദപ്രസംഗത്തിന്റെ പേരിലാണ് നടപടി. ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ വൈക്കോ കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ വൈക്കോ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹക്കുറ്റം: എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് ഒരുവര്‍ഷം തടവും പിഴയും
X

ചെന്നൈ: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റകഴകം (എംഡിഎംകെ) നേതാവ് വൈക്കോയ്ക്ക് ഒരുവര്‍ഷം തടവും 10,000 രൂപ പിഴയും. ചെന്നൈയിലെ പ്രത്യേക കോടതി ജഡ്ജി ജെ ശാന്തിയാണ് ശിക്ഷ വിധിച്ചത്. ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ട വിവാദപ്രസംഗത്തിന്റെ പേരിലാണ് നടപടി. ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ വൈക്കോ കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ വൈക്കോ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2008ലാണ് കേസിനാസ്പദമായ വിവാദപ്രസംഗം നടക്കുന്നത്.

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയില്‍ നടക്കുന്നത് എന്തെന്ന് ക്ഷണിക്കപ്പെട്ട സദസ്സില്‍ സംസാരിക്കവെ, വൈക്കോ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴത്തെ (എല്‍ടിടിഇ) പിന്തുണയ്ക്കുകയും ഇന്ത്യന്‍ പരമാധികാരത്തെ ചോദ്യംചെയ്യുകയും ചെയ്തതായാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി 2009ല്‍ ഡിഎംകെ സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹത്തിനെതിരേ തമിഴ്‌നാട് പോലിസിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് 124 (എ) പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. നേരത്തെ ഉത്തരവിനെതിരേ വൈക്കോ കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് തടവുശിക്ഷ ഒരുമാസം കോടതി സ്‌റ്റേ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it