Big stories

ലാവലിന്‍ കേസ്: സിബിഐ അപ്പീല്‍ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി, ക്രൈം നന്ദകുമാറിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് പിണറായി വിജയന്‍

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ എന്‍ മോഹനചന്ദ്രന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.

ലാവലിന്‍ കേസ്: സിബിഐ അപ്പീല്‍ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി, ക്രൈം നന്ദകുമാറിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് പിണറായി വിജയന്‍
X

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതാണു മാറ്റിയത്.ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ എന്‍ മോഹനചന്ദ്രന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.

കേസില്‍ വ്യക്തികളെ കക്ഷിചേര്‍ക്കരുതെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ കക്ഷി ചേരാനുള്ള ക്രൈം നന്ദകുമാറിന്റെ അപേക്ഷയെയാണ് പിണറായി വിജയന്‍ എതിര്‍ത്തത്. കേസ് നീട്ടിവെക്കാനുള്ള തീരുമാനത്തെ സിബിഐയും എതിര്‍ത്തില്ല.

2017 ഓഗസ്റ്റ് 23ന് ലാവലിന്‍ കേസില്‍ പിണറായി വിജയനെയും ഉദ്യോഗസ്ഥരമായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും സുപ്രിംകോടതിക്ക് മുമ്പിലുണ്ട്.

Next Story

RELATED STORIES

Share it