മോദി ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തല താഴ്ത്തി;രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യ സ്വാമി
കൊച്ചു രാജ്യമായ ഖത്തറിനു മുന്നില്‍ പോലും സാഷ്ടാംഗ നമസ്‌കരിക്കുകയാണ് ഇന്ത്യയെന്നും സുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയ്തു

ന്യൂഡല്‍ഹി:മോദിയുടെ കീഴിലെ എട്ടു വര്‍ഷക്കാലം ഭാരതത്തിന് നാണക്കേടു കൊണ്ടു തലതാഴ്‌ത്തേണ്ടിവന്നതായി ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. കൊച്ചു രാജ്യമായ ഖത്തറിനു മുന്നില്‍ പോലും സാഷ്ടാംഗ നമസ്‌കരിക്കുകയാണ് ഇന്ത്യയെന്നും സുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയ്തു.പ്രവാചക നിന്ദയുടെ പേരില്‍ ഗള്‍ഫ് ലോകത്ത് വന്‍ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റ്.
'എട്ട് വര്‍ഷത്തെ മോദി ഭരണത്തില്‍ ലഡാക്കില്‍ ചൈനയുടെ മുന്നില്‍ നമ്മള്‍ മുട്ടിലിഴഞ്ഞു, റഷ്യയ്ക്കു മുന്നില്‍ മുട്ടു മടക്കി, ക്വാഡില്‍ അമേരിക്കയുടെ മുന്നില്‍ പതുങ്ങി. കൊച്ചു രാജ്യമായ ഖത്തറിനു മുന്നില്‍ പോലും സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നു.ഇന്ത്യയുടെ വിദേശ നയത്തിന്റെ പാപ്പരത്തമാണ് ഇത്' സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റില്‍ പറയുന്നു.
ബിജെപി വക്താവായിരുന്ന നുപുര്‍ ശര്‍മ ഒരു ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. പ്രവാചകനെ അധിക്ഷേപിച്ചതിനെതിരെ സൗദി, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നുപുര്‍ ശര്‍മയെ ബിജെപി പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
RELATED STORIES
'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലേക്ക് ഫെഡറല് ബാങ്ക് 1.55 ഏക്കര്...
10 Aug 2022 11:55 AM GMTവധശ്രമക്കേസില് ഒളിവില് കഴിഞ്ഞ പ്രതി പോലിസ് പിടിയില്
10 Aug 2022 11:33 AM GMTഅട്ടപ്പാടി മധു വധം;കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള് അറസ്റ്റില്
10 Aug 2022 10:03 AM GMTഎസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്ഷോയ്ക്ക് ജാമ്യം
10 Aug 2022 9:22 AM GMTഎസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്ഷോയ്ക്ക് ജാമ്യം
10 Aug 2022 9:14 AM GMTസംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന് ആരംഭിക്കും
10 Aug 2022 9:02 AM GMT