Big stories

സിദ്ദീഖ് കാപ്പന്‍ വിഷയം ഗൗരവമായി കാണുന്നു: രാഹുല്‍ ഗാന്ധി

സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് രാഹുല്‍ഗാന്ധിയെ കണ്ട് നിവേദനം നല്‍കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല.

സിദ്ദീഖ് കാപ്പന്‍ വിഷയം ഗൗരവമായി കാണുന്നു: രാഹുല്‍ ഗാന്ധി
X

മലപ്പുറം: സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച യു.പി. പോലീസ് നടപടി കോണ്‍ഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും, യു.പി.സി.സി യും ഇടപെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തി നിവേദനം നല്‍കിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോണ്‍. നേതാവ് ഫാത്തിമ റോഷ്‌ന എന്നിവരെയാണ് രാഹുല്‍ ഗാന്ധി നിലപാടറിയിച്ചത്. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് രാഹുല്‍ഗാന്ധിയെ കണ്ട് നിവേദനം നല്‍കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് കെ പി നൗഷാദ് അലി റൈഹാനത്തിന്റെ നിവേദനം രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്.

Next Story

RELATED STORIES

Share it