Big stories

ഷുഹൈബ് വധം: സിബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

നേരത്തെ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. അതേ സമയം കേസിന്റെ വിചാരണ വേളയില്‍ ഹരജിക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സിബി ഐ അന്വേഷണത്തിനായി കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിടുകയും പിന്നീട് സര്‍ക്കാര്‍ അപ്പീല്‍ പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഒരു വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ അന്വേഷണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ട് ഹരജിക്കാര്‍ വിചാരണക്കോടതിയിലോ ഹൈക്കോടതിയിലോ യാതൊരു പരാതിയും നല്‍കിയിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ഷുഹൈബ് വധം: സിബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
X

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി.സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് നേരത്തെ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. അതേ സമയം കേസിന്റെ വിചാരണ വേളയില്‍ ഹരജിക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.സിബി ഐ അന്വേഷണം വേണം എന്ന ആവശ്യം ബോധ്യപ്പെടുത്തുന്നതിനാവശ്യമായ രേഖകള്‍ ഒന്നും ഹരജിക്കാര്‍ ഹാജരാക്കിയില്ലെന്ന് കോടതി കണ്ടെത്തിയതായി ഗവ.പ്ലീഡര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹരജിക്കാര്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അന്വേഷണത്തിന്റെ തുടക്കത്തില്‍ കേസിന്റെ അന്വേഷണം ശരിയായ രീതിയില്ല മൂന്നോട്ടു പോകുന്നതെന്ന് കാണിക്കാന്‍ പറ്റിയ തെളിവുകള്‍ ഒന്നും ഹാജരാക്കിയില്ല. ഷുഹൈബിനെ കൊലപ്പെടുത്താന്‍ വലിയ തോതില്‍ ഗൂഡാലോചന നടന്നുവെന്നതായിരുന്നു ഹരജിക്കാര്‍ മുന്നോട്ടുവെച്ച മറ്റൊരു വാദം എന്നാല്‍ ഇതിനാധാരമായ യാതൊരു തെളിവുകളും ഹരജിക്കാര്‍ക്ക് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ഗവ.പ്ലീഡര്‍ പറഞ്ഞു.സിബി ഐ അന്വേഷണത്തിനായി കേസ്് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിടുകയും പിന്നീട് സര്‍ക്കാര്‍ അപ്പീല്‍ പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഒരു വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ അന്വേഷണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ട് ഹരജിക്കാര്‍ വിചാരണക്കോടതിയിലോ ഹൈക്കോടതിയിലോ യാതൊരു പരാതിയും നല്‍കിയിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

Next Story

RELATED STORIES

Share it