Big stories

റഷ്യന്‍ സൈന്യം മുന്നേറുന്നു; യുക്രെയ്‌നില്‍ ഷെല്ലാക്രമണം നാശം വിതയ്ക്കുന്നു

ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ യുക്രെയ്‌നില്‍ നിന്ന് പത്ത് ലക്ഷം അഭയാര്‍ഥികള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് ഞങ്ങള്‍ക് കാണാന്‍ സാധിച്ചു,' യുഎന്‍ അഭയാര്‍ഥി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി ട്വീറ്റ് ചെയ്തു

റഷ്യന്‍ സൈന്യം മുന്നേറുന്നു; യുക്രെയ്‌നില്‍ ഷെല്ലാക്രമണം നാശം വിതയ്ക്കുന്നു
X

കീവ്: റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് ഒരു ദശലക്ഷത്തിലധികം ആളുകള്‍ യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തു, ഈ നൂറ്റാണ്ടിലെ ഏറ്റവും വേഗമേറിയ അഭയാര്‍ത്ഥി പലായനമാണൈന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.

'ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ യുക്രെയ്‌നില്‍ നിന്ന് പത്ത് ലക്ഷം അഭയാര്‍ഥികള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് ഞങ്ങള്‍ക് കാണാന്‍ സാധിച്ചു,' യുഎന്‍ അഭയാര്‍ഥി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി ട്വീറ്റ് ചെയ്തു. 'സംഘര്‍ഷത്തിന് ഉടനടി അവസാനമുണ്ടായില്ലെങ്കില്‍, ദശലക്ഷക്കണക്കിന് ആളുകള്‍ യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകും.'

എട്ട് ദിവസത്തെ അധിനിവേശത്തില്‍ മോസ്‌കോ ആദ്യമായി ഒരു പ്രധാന നഗരകേന്ദ്രം പിടിച്ചടക്കിയിട്ടുണ്ടോ എന്നതിനെച്ചൊല്ലിയുള്ള പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച തെക്കന്‍ യുക്രേനിയന്‍ തുറമുഖ നഗരമായ കെര്‍സണിന്റെ മധ്യഭാഗത്തേക്ക് റഷ്യന്‍ സൈന്യം പ്രവേശിച്ചു.

ഡിനീപ്പര്‍ നദി കരിങ്കടലിലേക്ക് ഒഴുകുന്ന തന്ത്രപ്രധാനമായ തെക്കന്‍ പ്രവിശ്യാ തലസ്ഥാനമായ കെര്‍സണ്‍ റഷ്യ പിടിച്ചെടുത്തു. ഫെബ്രുവരി 24 ന് ആക്രമണം ആരംഭിച്ചതിനുശേഷം റഷ്യ യുക്രെയ്‌നില്‍ നിന്ന് ആദ്യം പിടിച്ചെടുക്കുന്ന പ്രധാന നഗരമാണ് ഇത്.

യുക്രെയ്‌നിലെ രണ്ടാമത്തെ നഗരമായ ഖാര്‍കിവ് റഷ്യന്‍ ഷെല്ലാക്രമണത്തിന് വിധേയമാകുമന്നത് തുടരുകയാണ്, ഏറ്റവും പുതിയ ആക്രമണങ്ങളില്‍ പോലിസ് ആസ്ഥാനങ്ങളും യൂനിവേഴ്‌സിറ്റികളും റഷ്യന്‍ സേന ലക്ഷ്യമിട്ടു.

ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോഓപറേഷന്‍ ഇന്‍ യൂറോപ്പ് തങ്ങളുടെ നിരീക്ഷക ദൗത്യത്തിലെ ഒരു അംഗം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അറിയിച്ചു.

സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണം റഷ്യ നിഷേധിക്കുന്നു, എന്നാല്‍ യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ കൊല്ലപ്പെട്ടതായും പാര്‍പ്പിട പ്രദേശങ്ങള്‍ ലക്ഷ്യമിടുന്നതായും വ്യാപകമായ റിപോര്‍ട്ടുകള്‍ ഉണ്ട്.

കഴിഞ്ഞയാഴ്ച ആക്രമണം ആരംഭിച്ചതിന് ശേഷം റഷ്യ ആദ്യമായി സൈനികര്‍ക്ക് പരിക്കേറ്റതായി ബുധനാഴ്ച റിപോര്‍ട്ട് ചെയ്തു, തങ്ങളുടെ 500 സൈനികര്‍ കൊല്ലപ്പെടുകയും 1,600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റഷ്യ പുറത്തുവിട്ട കണക്ക് പറയുന്നത്.

Next Story

RELATED STORIES

Share it