Big stories

സനൂപ് വധക്കേസ്: മുഖ്യപ്രതി നന്ദന്‍ പിടിയില്‍

തൃശൂരിലെ കുന്ദംകുളത്തുനിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.ജില്ല വിട്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് നന്ദന്‍ പോലിസ് പിടിയിലായത്.

സനൂപ് വധക്കേസ്: മുഖ്യപ്രതി നന്ദന്‍ പിടിയില്‍
X

തൃശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നന്ദന്‍ പോലിസ് പിടിയില്‍. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പോലിസ് വ്യക്തമാക്കിയിരുന്നു. തൃശൂരിലെ കുന്ദംകുളത്തുനിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.ജില്ല വിട്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് നന്ദന്‍ പോലിസ് പിടിയിലായത്. ബസില്‍ കയറി പോകാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഇപ്പോള്‍ കുന്ദംകുളം എസിപി ഓഫിസിലാണ്.

കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പോലിസിന് വിവരം ലഭിച്ചിരുന്നു. നന്ദന്‍ രണ്ടുമാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.

ഈ സാഹചര്യത്തില്‍ പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിരുന്നുസനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ്ട് നന്ദന്‍ കുത്തിയതെന്നാണ് എഫ്‌ഐആര്‍. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണെന്ന് പോലിസ് പറയുന്നു. നന്ദന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന അനുമാനത്തെ തുടര്‍ന്ന് ഇയാളുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. നന്ദന്‍ പിടിയിലായതോടെ മറ്റുള്ളവരെയും ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ കണക്ക്കൂട്ടല്‍.


Next Story

RELATED STORIES

Share it