Sub Lead

സൈനിക സ്‌കൂളുമായി ആര്‍എസ്എസ്: എന്‍ജിഒകളുമായി ചേര്‍ന്ന് സൈനിക സ്‌കൂളുകള്‍ തുടങ്ങുമെന്ന് കേന്ദ്രം; കാര്യങ്ങള്‍ ഇപ്പോള്‍ വളരെ വ്യക്തമാണ്

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ രാജ്യവ്യാപകമായി സൈനിക സ്‌കൂളുകള്‍ തുടങ്ങുന്നതോടെ എന്‍ഡിഎ, നേവല്‍ അക്കാദമി, ഇന്ത്യന്‍ ആര്‍മിയുടെ സാങ്കേതിക വിഭാഗം എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടക്കാനുളള സാധ്യതയും സംശയിക്കപ്പെടുന്നുണ്ട്.

സൈനിക സ്‌കൂളുമായി ആര്‍എസ്എസ്: എന്‍ജിഒകളുമായി ചേര്‍ന്ന് സൈനിക സ്‌കൂളുകള്‍ തുടങ്ങുമെന്ന് കേന്ദ്രം; കാര്യങ്ങള്‍ ഇപ്പോള്‍ വളരെ വ്യക്തമാണ്
X
ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) നടത്തുന്ന ആദ്യത്തെ സൈനിക സ്‌കൂള്‍ വരുന്ന ഏപ്രിലില്‍ തുടങ്ങാനിരിക്കെ അതിന് സഹായകമായ തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതീരാമന്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റിലാണ് എന്‍ജിഒകളുമായി ചേര്‍ന്ന് രാജ്യത്ത് 100 സൈനിക സ്‌കൂളുകള്‍ തുടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സേനയിലേക്ക് ഹിന്ദുത്വവാദികളെ റിക്രൂട്ട് ചെയ്യുന്നതിന് ആര്‍എസ്എസ് തുടങ്ങുന്ന സൈനിക സ്‌കൂളുകളെ ഔദ്യോഗികവല്‍ക്കരിക്കാനുള്ള തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് എന്ന സംശയമാണ് ഉയരുന്നത്.


ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് രാജ്ജു ഭയ്യ സൈനിക് വിദ്യാ മന്ദിര്‍ (ആര്‍ബിഎസ്‌വിഎം) എന്ന പേരില്‍ ആര്‍എസ്എസ് സൈനിക സ്‌കൂള്‍ തുടങ്ങുന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യഭാരതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ആറാം ക്ലാസ് മുതലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. എന്‍ഡിഎ, നേവല്‍ അക്കാദമി, ഇന്ത്യന്‍ ആര്‍മിയുടെ സാങ്കേതിക പരീക്ഷ എന്നിവയ്ക്കായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഇതിന് പരിശീലനം നല്‍കുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ മിക്ക പട്ടണങ്ങളിലുമുണ്ട് എന്നിരിക്കെ ആര്‍എസ്എസിന്റെ കീഴില്‍ സൈനിക സ്‌കൂളുകള്‍ തുടങ്ങുന്നതിന് കൃത്യമായ അജണ്ടകളും ലക്ഷ്യങ്ങളുമുണ്ട്. ഇതിന് സഹായകമായ വിധത്തിലാണ് എന്‍ജിഒകളുമായി ചേര്‍ന്ന് സൈനിക സ്‌കൂളുകള്‍ തുടങ്ങാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.


ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ രാജ്യവ്യാപകമായി സൈനിക സ്‌കൂളുകള്‍ തുടങ്ങുന്നതോടെ എന്‍ഡിഎ, നേവല്‍ അക്കാദമി, ഇന്ത്യന്‍ ആര്‍മിയുടെ സാങ്കേതിക വിഭാഗം എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടക്കാനുളള സാധ്യതയും സംശയിക്കപ്പെടുന്നുണ്ട്. സിവില്‍ സര്‍വീസ് പരിശീലനം നല്‍കാനായി ആര്‍എസ്എസിന്റെ കീഴില്‍ തുടങ്ങിയ സംകല്‍പ് ഫൗണ്ടേഷനില്‍ നിന്നും പരിശീലനം നേടിയവര്‍ വന്‍തോതില്‍ റാങ്ക് പട്ടികയില്‍ ഉള്‍പെടുന്നത് ദുരൂഹത ഉയര്‍ത്തിയിരുന്നു. ആര്‍എസ്എസ് നിയന്ത്രിത സ്ഥാപത്തില്‍ പഠിക്കുന്നവരാണ് രാജ്യത്ത് സിവില്‍ സര്‍വീസ് നേടുന്നവരില്‍ കൂടുതലായി ഉള്ളത് എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ പുറത്തുവിട്ടിട്ടുണ്ട്. സിവില്‍ സര്‍വീസ് മേഖല ഹിന്ദുത്വ വല്‍കരിക്കാനുള്ള ഗൂഢ ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും വാര്‍ത്തകള്‍ വന്നിരുന്നു.


രാജ്യത്ത് ഇതുവരെ മുസ്‌ലിംകള്‍ക്കു നേരെ വര്‍ഗ്ഗീയ കലാപങ്ങളാണ് ആര്‍എസ്എസ് നടത്തിയത്. അത്തരമൊരു സംഘടന സൈനിക സ്‌കൂളുകള്‍ ആരംഭിക്കുന്നത് എന്തു ലക്ഷ്യത്തിനു വേണ്ടിയാണെന്ന് അനുമാനിക്കാനാവും. എന്‍ജിഒകളുമായി ചേര്‍ന്ന് സൈനിക സ്‌കൂളുകള്‍ ആരംഭിക്കാനുള്ള ബിജെപി സര്‍ക്കാറിന്റെ തീരുമാനം കൂടി പുറത്തുവന്നതോടെ കാര്യങ്ങള്‍ വളരെ വ്യക്തമാകുകയാണ്.




Next Story

RELATED STORIES

Share it