Big stories

രാമക്ഷേത്രത്തിന് സംഭാവന നല്‍കാത്തതിന് പ്രിന്‍സിപ്പലിനെ പുറത്താക്കി; ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന് കോടതിയുടെ നോട്ടിസ്

രാമക്ഷേത്രത്തിന് സംഭാവന നല്‍കാത്തതിന് പ്രിന്‍സിപ്പലിനെ പുറത്താക്കി; ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന് കോടതിയുടെ നോട്ടിസ്
X

ഹൈദരാബാദ്: ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മാണം നടക്കുന്ന രാമ ക്ഷേത്രത്തിന് സംഭാവന നല്‍കാത്തതിന്റെ പേരില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പ്രിന്‍സിപ്പലിന്റെ പരാതി. രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ നടക്കുന്ന നിര്‍ബന്ധിത പിരിവുമായി സഹകരിക്കാത്തതിന്റെ പേരില്‍ തന്നെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ശമ്പളം വെട്ടിക്കുറച്ചതായും പ്രധാനാധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപികയുടെ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടിസ് അയച്ചു.

പ്രധാനാധ്യാപികയുടെ സസ്‌പെന്‍ഷന്‍ റിദ്ദാക്കാനും മുഴുവന്‍ വേതനത്തോടെ ജോലി പുനസ്ഥാപിക്കാനും ഡല്‍ഹി ഹൈക്കോടതി നോട്ടിസില്‍ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി 70,000 രൂപ മറ്റുള്ളവരില്‍ നിന്ന് പിരിച്ചെടുക്കുകയോ, സംഭാവന ചെയ്യുകയോ ചെയ്യാന്‍ 2021 ഫെബ്രുവരിയില്‍ പ്രധാനാധ്യാപികയ്ക്ക് ടാര്‍ഗെറ്റ് നല്‍കിയതായി പരാതിയില്‍ പറയുന്നു. കടയുടമകളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ പിരിവ് നടത്താന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്ന് പിരിവ് നടത്താനും കച്ചവട കേന്ദ്രങ്ങളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നും പിരിവെടുക്കാനും സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായും പരാതിയില്‍ ആരോപിക്കുന്നു.

ക്ലാസ് ടീച്ചര്‍ അല്ലാത്തതിനാല്‍ വിദ്യാര്‍ഥികളില്‍ നിന്നും പിരിവെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സാമ്പത്തികമായി പ്രതിസന്ധിയിലായതിനാല്‍ ഇത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്നും അധ്യാപിക മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. 'സമര്‍പ്പണ്‍ ഫണ്ട്' എന്ന പേരില്‍ പിരിച്ചെടുക്കുന്ന 15,000 രൂപക്ക് പുറമേയാണ് 70,000 രൂപ രാമക്ഷേത്രത്തിന് നല്‍കാന്‍ ആവശ്യപ്പെടുന്നത്. 5000 രൂപയായിരുന്ന 'സമര്‍പ്പണ്‍' ഫണ്ട് ഈ വര്‍ഷമാണ് 15,000 രൂപയാക്കി ഉര്‍ത്തിയത്. ഇതുതന്നെ അധ്യാപകര്‍ക്ക് ഭാരിച്ച ബാധ്യതയാണ് വരുത്തുന്നതെന്നും അവര്‍ പറഞ്ഞു. കടുത്ത സാമ്പത്തിക്ക പ്രതിസന്ധികള്‍ക്കിടയിലും മാര്‍ച്ച് മൂന്നിന് 2100 രൂപ രാമക്ഷേത്രത്തിന് സംഭാവന നല്‍കിയിരുന്നു.

ഭര്‍ത്താവിന് അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നതിനാല്‍ ചികില്‍സാ ചിലവ് ഉള്‍പ്പടെ ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് കുടുംബം നേരിടുന്നത്. കാലില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായതിനാല്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കമ്പി ഇടേണ്ടി വന്നു. കണ്ണിന്റെ കാഴ്ച്ചയും നഷ്ടപ്പെട്ടതോടെ കുടുംബം പൂര്‍ണമായും പ്രതിസന്ധിയിലായി. ഇടക്കിടെ അപസ്മാരവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും മൂലം ഭാരിച്ച ചികില്‍സാ ചിലവാണ് അധ്യാപികയുടെ കുടുംബത്തിന് വഹിക്കേണ്ടി വന്നത്. ഇതിനിടേയാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് രാമക്ഷേത്രത്തിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് ആവശ്യപ്പെട്ടത്. ഈ അവസ്ഥയില്‍ കൂടുതല്‍ പണം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയത്തോടെ പ്രതികാര നടപടികള്‍ ആരംഭിക്കുകയായിരുന്നു.

അധ്യാപികക്കെതിരേ പ്രതികാര നടപടിയുടെ ഭാഗമായി സ്‌കൂള്‍ മാനേജ്‌മെന്റ് കള്ളക്കേസ് ചുമത്തി സ്‌കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ജാതി അധിക്ഷേപം നടത്തി എന്നാരോപിച്ച് ചില രക്ഷിതാക്കളെ കൊണ്ട് കള്ളക്കേസ് കൊടുപ്പിച്ചതായും പ്രധാനാധ്യാപിക ചൂണ്ടിക്കാട്ടി. 20 വര്‍ഷത്തോളമായി അധ്യാപന മേഖലയിലുള്ള അധ്യാപികയെ കഴിവില്ലാത്തവരായി ചിത്രീകരിച്ചു. ഹരജിയില്‍ ചൂണ്ടിക്കാട്ടി. പരാതി പരിഗണിച്ച കോടതി സ്‌കൂളിന്റെയും സൊസൈറ്റിയുടെയും നിലപാട് അറിയാന്‍ കേസ് ഡിസംബര്‍ 17ലേക്ക് മാറ്റി.

Next Story

RELATED STORIES

Share it