Big stories

ബാല പീഡന കേസുകളിലെ പ്രതികള്‍ക്ക് ദയാ ഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്ട്രപതി

പീഡന കേസുകളില്‍ പോക്‌സോ ചുമത്തുന്നവര്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ അവസരം നല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം.

ബാല പീഡന കേസുകളിലെ പ്രതികള്‍ക്ക് ദയാ ഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്ട്രപതി
X

ന്യൂഡല്‍ഹി: ബാല പീഡകര്‍ക്ക് മാപ്പില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പീഡന കേസുകളില്‍ പോക്‌സോ ചുമത്തുന്നവര്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ അവസരം നല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം.

സ്ത്രീ സുരക്ഷ രാജ്യം നേരിടുന്ന ഗുരുതര വിഷയമായി മാറിയിരിക്കുകയാണ്. കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. ഇവര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ പോലും അവസരം നല്‍കരുത്. ദയാഹര്‍ജി സംബന്ധിച്ച വ്യവസ്ഥകള്‍ പാര്‍ലമെന്റ് പുന: പരിശോധിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് രാജ്യത്തിന്റെ ആത്മാവിനെ ഉലയ്ക്കുന്നുന്നതാണ്. ഹൈദരാബാദില്‍ 26കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പോലിസ് ഏററുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പ്രതികരണം.

പ്രായപൂര്‍ത്തിയാകത്തവര്‍ക്കെതിര നടക്കുന്ന കുറ്റകൃതൃങ്ങള്‍ തടയുന്നതുവേണ്ടി അവതരിപ്പിച്ചതാണ് പോക്‌സോ നിയമം. പ്രതികള്‍ക്ക് കര്‍ശന ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലചെയ്യപ്പെട്ട നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന പ്രതിയുടെ ദയാഹര്‍ജി പരിഗണനയില്‍ ഇരിക്കെയാണ് രാഷ്ട്രപതിയുടെ പരാമര്‍ശം.

Next Story

RELATED STORIES

Share it