Big stories

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം: തീരുമാനം വൈകുന്നു; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ

പശ്ചിമബംഗാളില്‍ പ്രചാരണത്തിന് പോയ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ വയനാട് സീറ്റില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നായിരുന്നു നേരത്തെ എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം എഐസിസിയിലുണ്ടായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം: തീരുമാനം വൈകുന്നു; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ
X

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പശ്ചിമബംഗാളില്‍ പ്രചാരണത്തിന് പോയ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ വയനാട് സീറ്റില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നായിരുന്നു നേരത്തെ എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം എഐസിസിയിലുണ്ടായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

നാളെ ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ വയനാടിന്റെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ പ്രധാനമായും മല്‍സരം നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും അത്തരമൊരു സംസ്ഥാനത്ത് രാഹുല്‍ മല്‍സരിച്ചാല്‍ പ്രതിപക്ഷ ഐക്യമെന്ന ആശയത്തെ ചോദ്യംചെയ്യാന്‍ ഇടയാക്കിയേക്കാമെന്നും അഭിപ്രായമുയര്‍ന്നുവെന്നാണ് സൂചന. ബിജെപി ശക്തമല്ലാത്ത കേരളത്തില്‍ മല്‍സരിക്കാതെ മറ്റൊരു സംസ്ഥാനത്ത് മല്‍സരിക്കുന്നതാവും നല്ലതെന്ന നിര്‍ദേശവും ചര്‍ച്ചകളില്‍ ഉയര്‍ന്നു. ഹൈക്കമാന്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവെങ്കിലും തീരുമാനം ഇനിയും വൈകുകയാണ്. അതേസമയം, ഇക്കാര്യത്തില്‍ അന്തിമതീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നുതന്നെ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല.

രാഹുല്‍ ഗാന്ധി അനുകൂല നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കേരളത്തിലെ യുഡിഎഫിന് വലിയ വിജയപ്രതീക്ഷയാണ് നല്‍കുന്നത്. കോണ്‍ഗ്രസിനും യുപിഎയ്ക്കും വലിയ പിന്തുണ തന്നിട്ടുള്ള മണ്ണാണ് ദക്ഷിണേന്ത്യ. രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍കൂടി മല്‍സരിച്ചാല്‍ അത് ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രത്. അമേത്തിയിലെ പരാജയഭീതിമൂലമാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കാനൊരുങ്ങുന്നതെന്ന സിപിഎമ്മിന്റെയും ബിജെപിയുടെയും ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി തള്ളി. അമേത്തിയില്‍ പരാജയപ്പെടുമെന്ന ഒരു ആശങ്കയും രാഹുലിനില്ല. അവിടെ വലിയ ഭൂരിപക്ഷത്തില്‍ തന്നെ രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് ഉറപ്പാണ്. വയനാട്ടിലെ സ്ഥാനാര്‍ഥിയായി രാഹുല്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടി സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നും പിന്‍മാറിയതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it