Big stories

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പ്രതിരോധമുയര്‍ത്തി യൂനിറ്റി മാര്‍ച്ച്

പോപുലര്‍ ഫ്രണ്ട് ദിനാചാരണത്തോടനുബന്ധിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്ന പ്രമേയത്തില്‍ കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ മാര്‍ച്ചിനും ബഹുജന റാലിക്കും തുടക്കമായി. നാദാപുരത്തിന്റെയും എടക്കരയുടെയും ഈരാറ്റുപേട്ടയുടെയും പത്തനാപുരത്തിന്റെയം ഹൃദയ ഭൂമിയെ കീഴടക്കി കടന്നുപോയ മാര്‍ച്ചിന് റോഡിനിരുവശവും നിലയുറപ്പിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു.

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പ്രതിരോധമുയര്‍ത്തി യൂനിറ്റി മാര്‍ച്ച്
X

കോഴിക്കോട്: രാജ്യത്തെ അടിമപ്പെടുത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനും ഹിന്ദുത്വ ഭീകരതയ്ക്കുമെതിരായ ജനകീയ പോരാട്ടങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യൂനിറ്റി മാര്‍ച്ച്. പോപുലര്‍ ഫ്രണ്ട് ദിനാചാരണത്തോടനുബന്ധിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്ന പ്രമേയത്തില്‍ കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ മാര്‍ച്ചിനും ബഹുജന റാലിക്കും തുടക്കമായി. നാദാപുരത്തിന്റെയും എടക്കരയുടെയും ഈരാറ്റുപേട്ടയുടെയും പത്തനാപുരത്തിന്റെയം ഹൃദയ ഭൂമിയെ കീഴടക്കി കടന്നുപോയ മാര്‍ച്ചിന് റോഡിനിരുവശവും നിലയുറപ്പിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. നീല നക്ഷത്രാങ്കിത മൂവര്‍ണ പതാകയേന്തിയ കാഡറ്റിനു പിന്നില്‍ ബാന്റ് വാദ്യങ്ങളുടെ അകമ്പടിയില്‍ ഒരേ താളത്തിലും വേഗത്തിലും കാഡറ്റുകള്‍ ചുവടുവച്ചപ്പോള്‍ നഗരവീഥികള്‍ക്കത് നവ്യാനുഭവമായി. ഫാഷിസം അധികാരത്തിന്റെ കോട്ടമതിലില്‍ ശൂലവുമായി നില്‍ക്കുമ്പോള്‍, തങ്ങള്‍ പ്രതിരോധ സജ്ജരാണെന്ന മുന്നറിയിപ്പായിരുന്നു യൂനിറ്റി മാര്‍ച്ച്.



നാദാപുരത്ത് കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ കേഡറ്റുകളും എടക്കരയില്‍ മലപ്പുറം, പാലക്കാട് ജില്ലകളിലെ കേഡറ്റുകളുമാണ് യൂനിറ്റി മാര്‍ച്ചില്‍ അണിനിരന്നത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കേഡറ്റുകളാണ് പത്തനാപുരത്ത് ചുവടുകള്‍ വച്ചത്. ഈരാറ്റുപേട്ടയില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ കേഡറ്റുകള്‍ പങ്കെടുത്തു.

നാദാപുരത്ത് വൈകീട്ട് കൃത്യം 4.45ന് തലശ്ശേരി റോഡില്‍ നിന്നാണ് യൂനിറ്റി മാര്‍ച്ചിന് തുടക്കം കുറിച്ചത്. നാദാപുരം ബസ് സ്റ്റാന്റ് വഴി കല്ലാച്ചി ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ സമാപിക്കും. ഈരാറ്റുപേട്ടയില്‍ 4.30ന് ചേന്നാട് കവലയില്‍ നിന്നും എടക്കരയില്‍ എടക്കര പാലത്തിങ്ങല്‍ നിന്നും പത്തനാപുരത്ത് പള്ളിമുക്ക് ജങ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. ഈരാറ്റുപേട്ടയില്‍ മറ്റക്കൊമ്പനാല്‍ ഗ്രൗണ്ടിലും എടക്കരയില്‍ നെടുംകണ്ടത്തില്‍ മൈതാനിയിലും പത്തനാപുരത്ത് മൗണ്ട് താബോര്‍ സ്‌കൂള്‍ ഗ്രൗണ്ടിലുമാണ് മാര്‍ച്ച് സമാപിക്കുക. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.



മൂന്നിടത്തും യൂനിറ്റി മാര്‍ച്ചിന് പിന്നാലെ സമുദ്രം കണക്കെ ഒരു വന്‍ ജനസഞ്ചയം തന്നെ ഒഴുകിയെത്തി. കെട്ടിടങ്ങള്‍ക്കു മുകളിലും പാതയോരങ്ങളിലുമെല്ലാം വന്‍ ജനാവലിയാണ് മാര്‍ച്ച് വീക്ഷിക്കാനെത്തിയത്. ബഹുജന റാലിയില്‍ ഉടനീളം സംഘപരിവാര ഫാഷിസത്തിനും ആര്‍എസ്എസ്സിനും എതിരായ മുദ്രാവാക്യങ്ങളുയര്‍ന്നു. ഫാഷിസത്തോട് സന്ധിചെയ്യാനൊരുക്കമല്ലെന്ന ഉറച്ച പ്രഖ്യാപനം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം നാദാപുരത്തന്റെയും എടക്കരയുടെയും ഈരാറ്റുപേട്ടയുടെയും പത്തനാപുരത്തിന്റെയും നഗര വീഥികളും ഏറ്റുപാടി.








Next Story

RELATED STORIES

Share it