യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: എസ്ഡിപിഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പോലിസ് ജലപീരങ്കി പ്രയോഗിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്‌

മാര്‍ച്ച് തടയാന്‍ പോലിസ് നടത്തിയ ശ്രമത്തിനിടെ ജില്ലാ സെക്രട്ടറി ഷെബീര്‍ ആസാദ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചതിനെത്തുടര്‍ന്നാണ് പരിക്കേറ്റത്.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: എസ്ഡിപിഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പോലിസ് ജലപീരങ്കി പ്രയോഗിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളെ കലാപകേന്ദ്രങ്ങളാക്കുന്ന എസ്എഫ്ഐ യുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കലാലയങ്ങളില്‍ വിദ്യാര്‍ഥി സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ യൂനിവേഴ്‌സിറ്റി കോളജിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.


മാര്‍ച്ച് തടയാന്‍ പോലിസ് നടത്തിയ ശ്രമത്തിനിടെ ജില്ലാ സെക്രട്ടറി ഷെബീര്‍ ആസാദ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചതിനെത്തുടര്‍ന്നാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. രാവിലെ 11 ന് പ്രസ് ക്ലബ് പരിസരത്തുനിന്നാരംഭിച്ച് മാര്‍ച്ച് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിനു മുമ്പില്‍ പോലിസ് ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. പ്രതിഷേധക്കാരെ തടയാന്‍ പോലിസ് നടത്തിയ ശ്രമം സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.


യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്എഫ്‌ഐക്കാരെ പോലിസ് സംരക്ഷിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്. മാര്‍ച്ചിന് ജില്ലാ ജനറല്‍ സെക്രട്ടറി അശ് റഫ് പ്രാവച്ചമ്പലം, സെക്രട്ടറിമാരായ ഷെബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ഇര്‍ഷാദ് കന്യാകുളങ്ങര, വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, നിസാര്‍ സലീം, കരമന ജലീല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top