Big stories

ജനസംഖ്യാ വര്‍ധനവിലൂടെ ഒരു വിഭാഗം ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; വര്‍ഗ്ഗീയ ആരോപണവുമായി അസം മുഖ്യമന്ത്രി

2050 ഓടെ സംസ്ഥാനത്ത് അധികാര സമവാക്യങ്ങള്‍ ജനസംഖ്യാ വര്‍ധനവിലൂടെ മാറ്റാന്‍ രൂപരേഖ നടപ്പിലാക്കുകയാണെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു

ജനസംഖ്യാ വര്‍ധനവിലൂടെ ഒരു വിഭാഗം ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; വര്‍ഗ്ഗീയ ആരോപണവുമായി അസം മുഖ്യമന്ത്രി
X
ഗുവാഹത്തി: അസമിലെ ഒരു വിഭാഗത്തിനെതിരേ ഗുരുതരമായ വര്‍ഗ്ഗീയ ആരോപണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 2050ഓടെ അസമിലെ ഭരണം പിടിച്ചെടുക്കാന്‍ കൈയേറ്റക്കാര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുവെന്നും ജനസംഖ്യാ വര്‍ധനവിലൂടെയാണ് ഇത് ചെയ്യുന്നതെന്നുമാണ് ബിജെപി നേതാവായ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.


കൈയേറ്റ ഭൂമി എന്ന പേരില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളുടെ ഭൂമി പിടിച്ചെടുക്കുന്ന നടപടിയുമായി അസം സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് മുഖ്യമന്ത്രി വര്‍ഗ്ഗീയ പ്രസ്താവന നടത്തിയത്. സോണിത്പൂര്‍, ഹോജായ്, ഡാരംഗ് ജില്ലകളില്‍ നടന്ന കുടിയൊഴിപ്പിക്കലില്‍ ലക്ഷ്യമിട്ടവരില്‍ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ്.


2050 ഓടെ സംസ്ഥാനത്ത് അധികാര സമവാക്യങ്ങള്‍ ജനസംഖ്യാ വര്‍ധനവിലൂടെ മാറ്റാന്‍ രൂപരേഖ നടപ്പിലാക്കുകയാണെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു. 'ഒരു പ്രത്യേക അജണ്ടയുമായി ഒരു പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുകയാണ് ഇവര്‍ ചെയ്യുന്നത്. ഞാന്‍ ഒരു പ്രത്യേക സമുദായത്തിന്റെയും പേര് പറയുന്നില്ല. തദ്ദേശീയരായ ആസാമീസ് മുസ്‌ലിംകള്‍ ഇതിന്റെ ഭാഗമല്ലാത്തതിനാല്‍ ഇത് ഇസ്‌ലാമിന്റെ അനുയായികളാണ് ചെയ്യുന്നതെന്ന് പറയരുത്. 2050 ഓടെ അസമിലെ അധികാര സമവാക്യം പൂര്‍ണ്ണമായും മാറ്റുക എന്നതാണ് ഈ ആളുകളുടെ കൂട്ടായ ലക്ഷ്യം' ശര്‍മ്മ ധേമാജിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.





Next Story

RELATED STORIES

Share it