- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''കടിഞ്ഞൂലുകളുടെ സംഹാരം''; ഇസ്രായേലി യുദ്ധമന്ത്രി യെമനെ ഭീഷണിപ്പെടുത്തുമ്പോള്‍

ഇവാന്‍ കെസിക്
യെമന്‍ തലസ്ഥാനമായ സന്‍ആയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെ നടത്തിയ വ്യോമാക്രമണത്തിനുശേഷം ഇസ്രായേലി യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് 'കടിഞ്ഞൂലുകളുടെ സംഹാരം' എന്ന് ഭയാനകമായ ഭീഷണി പുറപ്പെടുവിച്ചു. കുട്ടികളെ വിവേചനരഹിതമായി ലക്ഷ്യം വയ്ക്കുമെന്നാണ് യുദ്ധമന്ത്രി സൂചന നല്‍കിയത്.

സന്‍ആയിലെ ഹസീസ് വൈദ്യുത നിലയവും ഇന്ധന ഡിപ്പോകളും ഇസ്രായേല്‍ ആക്രമിച്ചതിനു പിന്നാലെ നഗരത്തിലെ പ്രദേശങ്ങളും ഇരുട്ടിലായി. സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍നിന്ന് തീയും പുകയും ഉയരുന്ന വീഡിയോകളും പുറത്തുവന്നു. അതിനു ശേഷമാണ് കടിഞ്ഞൂലുകളുടെ സംഹാരം എന്ന് യുദ്ധമന്ത്രി ഭീഷണിപ്പെടുത്തിയത്. ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെ ന്യായീകരിക്കാന്‍ ഇസ്രായേലിലെ മറ്റുഭരണാധികാരികള്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളുമായി ഇതിനു സാമ്യമുണ്ട്. ഇതിനകം തന്നെ 62,000ത്തില്‍ അധികം ഫലസ്തീനികളെയാണ് ഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയിരിക്കുന്നത്. ഈ ആക്രമണങ്ങള്‍ യെമനിലേക്ക് വ്യാപിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതായി തോന്നുന്നു.
യെമനിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ഉപജീവനമാര്‍ഗങ്ങളെയും വിവേചനരഹിതമായി ലക്ഷ്യമിടാനുള്ള ഉദ്ദേശ്യമാണ് കാറ്റ്‌സിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. മുഴുവന്‍ ജനങ്ങളെയും ഭയപ്പെടുത്താന്‍ അമിതമായ ശക്തി ഉപയോഗിക്കുന്ന ഒരു രീതിയും ഇത് പ്രതിഫലിപ്പിക്കുന്നു. ഇപ്പോള്‍ കുട്ടികളാണ് അവരുടെ ലക്ഷ്യം.
എബ്രായ ബൈബിളിലെയും ക്രിസ്ത്യാനികളുടെ പഴയ നിയമത്തിലെയും പുറപ്പാട് (11-12) പുസ്തകത്തിലെ യഹോവയുടെ പത്താമത്തെയും അവസാനത്തെയും ദിവ്യ ഇടപെടലാണ് യഥാര്‍ഥത്തില്‍ കടിഞ്ഞൂലുകളുടെ സംഹാരം. അടിമകളെ മോചിപ്പിക്കാന്‍ ഫറോവ നിരന്തരം വിസമ്മതിച്ചതിനാല്‍ ഈജിപ്തിനെതിരേയുള്ള യഹോവയുടെ വിനാശകരമായ ന്യായവിധിയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
ഇത് ഈജിപ്ഷ്യന്‍ സമൂഹത്തിലെ രാജകൊട്ടാരം മുതല്‍ ഏറ്റവും അടിയിലുള്ള കുടുംബത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളുടെ മരണത്തിനു വരെ കാരണമായി. കൂടാതെ കന്നുകാലികള്‍ക്കും ഇത് ബാധകമായി. വധശിക്ഷ അതിവേഗത്തിലുള്ളതും സമഗ്രവുമായിരുന്നു. ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും കഠിന സംഭവമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. അത് ദേശത്തുടനീളം സമാനതകളില്ലാത്ത ദുഃഖവും വിലാപവും അഴിച്ചുവിട്ടു. അത് ഫറോവയുടെ അധികാരത്തിനോടും ഈജിപ്ഷ്യന്‍ ദേവന്‍മാരുടെ ദേവാലയങ്ങളുമായുമുള്ള ഏറ്റുമുട്ടലായി മാറി.

കടിഞ്ഞൂലുകളുടെ സംഹാരത്തിനു മുമ്പ് മോശ ഫറോവയ്ക്ക് ഗൗരവമേറിയ മുന്നറിയിപ്പ് നല്‍കി. മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂല്‍ കുട്ടികള്‍ ഇല്ലാതാവുമെന്ന് വിശദീകരിച്ചു.
അതേസമയം, ഇസ്രായേല്യര്‍ തങ്ങളുടെ വാതിലിന്റെ കട്ടളക്കാലുകളില്‍ ബലിയര്‍പ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം പുരട്ടണമെന്ന് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. അവരുടെ വീടുകളിലെ കടിഞ്ഞൂല്‍ സന്താനങ്ങളെ രക്ഷിക്കാന്‍ യഹോവയെ പ്രേരിപ്പിക്കുന്ന അടയാളമായിരുന്നു അത്. കടിഞ്ഞൂല്‍ സംഹാരം ഫറോവയുടെ ചെറുത്തുനില്‍പ്പിനെ അതിവേഗം തകര്‍ത്തു. അടിമകളെ കൂട്ടിക്കൊണ്ടുപോവാനും ഉടന്‍ ഈജിപ്ത് വിടാനും മോശയോടും അഹരോനോടും ഫറോവ ആവശ്യപ്പെട്ടു. രണ്ട് ജനതകള്‍ക്കിടയിലുള്ള വ്യക്തമായ വിഭജനത്തില്‍ ഈ ആഖ്യാനം ഊന്നുന്നു: ഇസ്രായേല്യരുടെ കടിഞ്ഞൂല്‍ കുട്ടികളൊന്നും മരിച്ചില്ല എന്നതാണ് അത്.
കഠിനവും ദിവ്യവുമായ വിധിയെ അടയാളപ്പെടുത്തുന്ന കടിഞ്ഞൂല്‍ സംഹാരം എന്ന ആശയം ജൂത-ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. സയണിസ്റ്റുകളും തീവ്ര ക്രിസ്ത്യാനികളും വലതുപക്ഷ ഗ്രൂപ്പുകളുമാണ് ഈ ആശയം പ്രധാനമായും ഉപയോഗിക്കുന്നത്.
ബൈബിളിലെ കടിഞ്ഞൂല്‍ സംഹാരത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇടയ്ക്കിടെ രാഷ്ട്രീയക്കാര്‍ ഉപയോഗിച്ചിട്ടുണ്ട്. അക്രമാസക്തവവും ദൈവശാസ്ത്രപരവുമായ പ്രത്യാഘാതങ്ങള്‍ മൂലം അത് എപ്പോഴും വിവാദവുമായിട്ടുണ്ട്. കടിഞ്ഞൂല്‍ സംഹാരത്തില്‍ കുട്ടികളുടെ മരണം ഉള്‍പ്പെടുന്നു. അതിനാല്‍ അത് വളരെ സെന്‍സിറ്റീവായ രൂപകമാണ്. അതിനാല്‍ തന്നെ പല രാഷ്ട്രീയക്കാരും തീവ്രവാദ പ്രതിഛായ ഒഴിവാക്കാന്‍ അത്തരം രൂപകങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കുന്നു. എന്നാല്‍, ധാര്‍മിക മൂല്യച്യുതിയുള്ളവര്‍ക്കോ വ്യവസ്ഥകള്‍ക്കോ നേതാക്കള്‍ക്കോ എതിരായി ഉപയോഗിക്കുമ്പോള്‍ അത് നിശിതമായ ധാര്‍മിക വിമര്‍ശനമായും വര്‍ത്തിക്കുന്നു.
ഉദാഹരണത്തിന്, യുഎസിലെ ചില ആക്ടിവിസ്റ്റുകള്‍ ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയതിനെ ആധുനിക കാലത്തെ മഹാമാരിയായി ചിത്രീകരിക്കാന്‍ ഈ സൂചകം ഉപയോഗിച്ചു. പുരാതന ദൈവിക ശിക്ഷയ്ക്കും സമകാലിക സാമൂഹിക പാപങ്ങള്‍ക്കും തമ്മില്‍ സാമ്യമുണ്ടെന്ന ചിത്രം വരയ്ക്കുകയാണ് അവര്‍ ചെയ്തത്.
യുദ്ധത്തിന്റെയോ മാനുഷിക പ്രതിസന്ധിയുടെയോ പശ്ചാത്തലത്തില്‍, നിരപരാധികള്‍ക്കിടയിലെ, പ്രത്യേകിച്ച് കുട്ടികളുടെ, കഷ്ടപ്പാടിന്റെ വ്യാപ്തിയെ ഊന്നിപ്പറയാന്‍ വിമര്‍ശകര്‍ ഇടയ്ക്കിടെ സംഹാരം എന്ന രൂപകം ഉപയോഗിച്ചിട്ടുണ്ട്. എന്നിരുന്നാലും കടിഞ്ഞൂല്‍ കുട്ടിയെക്കുറിച്ചുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ അതിന്റെ തീവ്രമായ അര്‍ഥങ്ങള്‍ കാരണം വളരെ അപൂര്‍വമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.
ചില തീവ്ര വലതുപക്ഷ അല്ലെങ്കില്‍ മത ദേശീയ പ്രസ്ഥാനങ്ങളില്‍, ദിവ്യ ബാധകളുടെ ഭാഷ ചിലപ്പോള്‍ അപ്പോക്കലിപ്റ്റിക് പ്രൊപഗണ്ടയുമായി ലയിക്കുന്നു, രാഷ്ട്രീയ മൂല്യച്യുതിക്കോ സാംസ്‌കാരിക തകര്‍ച്ചയ്ക്കോ എതിരായ വരാനിരിക്കുന്ന വിധിയെക്കുറിച്ച് അത് മുന്നറിയിപ്പ് നല്‍കുന്നു.
എന്നിരുന്നാലും, മുഖ്യധാരാ രാഷ്ട്രീയക്കാരും ചിന്തകരും പൊതുവെ അത്തരം ബൈബിള്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു. പ്രേക്ഷകര്‍ ഒഴിഞ്ഞുപോവാനോ തീവ്രവാദ ആരോപണം വരാനോ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് അങ്ങനെ ചെയ്യുന്നത്. ഇസ്രായേലി രാഷ്ട്രീയം വിദേശബന്ധങ്ങളെ കുറിച്ചുള്ള സംവാദങ്ങളില്‍ പുറപ്പാട് ആഖ്യാനം ഉപയോഗിക്കുന്നു. തങ്ങളുടെ ശത്രുക്കളെ അവര്‍ ആധുനിക ഫറോവമാര്‍ ആയി ചിത്രീകരിക്കുന്നു.
ബൈബിള്‍ വിവരണങ്ങളില്‍നിന്ന് നേരിട്ട് എടുത്തിട്ടുള്ള പ്രകോപനപരവും മനുഷ്യത്വരഹിതവുമായ ഭാഷയാണ് ഗസയിലെ അധിനിവേശത്തിന് ഇസ്രായേല്‍ ഭരണകൂടത്തിലെ മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചത്. അത് വംശഹത്യയുടെ ഉദ്ദേശ്യം പ്രകടമാക്കുന്നുവെന്ന് വിമര്‍ശകരും അന്താരാഷ്ട്ര നിയമ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.
സ്ത്രീകളും കുട്ടികളും കന്നുകാലികളും അടക്കം പൂര്‍ണമായി നശിപ്പിക്കേണ്ട വിഭാഗമാണെന്ന് ബൈബിളിലെ പഴയ നിയമം പറയുന്ന അമാലേക്കുകളോടാണ് ഗസയിലെ ഫലസ്തീനികളെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉപമിച്ചത്. ഗസയിലെ ഫലസ്തീനികളെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനമായി ഇത് വ്യാപകമായി വ്യാഖ്യാനിക്കപ്പെടുന്നു.

ദൈവകോപത്താല്‍ നശിപ്പിക്കപ്പെട്ടെന്ന് ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍ പറയുന്ന സോദോം പോലെ ഗസയെ നാശത്തിന്റെ സ്മാരകമായി അവശേഷിപ്പിക്കണമെന്നാണ് ഇസ്രായേലിലെ ലികുഡ് പാര്‍ട്ടിയുടെ നെസെറ്റ് അംഗമായ അമിത് ഹലേവി ആവശ്യപ്പെട്ടത്.

ഇത്തരം പ്രയോഗങ്ങള്‍ കേവലം പ്രതീകാത്മകല്ല; ഇസ്രായിലിലെ മുന്‍ സൈനിക കാര്യമന്ത്രി യോവ് ഗാലന്റ് ഗസയ്ക്കെതിരേ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിക്കുകയും ഫലസ്തീനികളെ 'മനുഷ്യമൃഗങ്ങള്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തപ്പോള്‍ അത് സൈനിക നയത്തില്‍ പ്രതിഫലിച്ചു. ഗസയിലെ യുദ്ധക്കുറ്റങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര കോടതിയിലെ കേസില്‍ ഈ പരാമര്‍ശം രേഖപ്പെടുത്തിയിട്ടുണ്ട്.
ഫലസ്തീന്‍ ദൈവികമായ ജൂത സ്വത്താണെന്നും ഫലസ്തീനികള്‍ വിശുദ്ധ ഭൂമിക്ക് തടസ്സമാണെന്നും വീക്ഷിക്കുന്ന ജൂത മതഭ്രാന്തില്‍നിന്നുമാണ് ഈ പ്രസ്താവനകള്‍ വരുന്നത്. ഇസ്രായേലി മന്ത്രിമാരായ ബെസലേല്‍ സ്‌മോട്രിച്ചും ഇറ്റാമര്‍ ബെന്‍ഗ്വിറും ഫലസ്തീന്‍ ദേശീയതയെ പൂര്‍ണമായും നിരാകരിച്ച് ഫലസ്തീനികളെ കൂട്ടത്തോടെ പുറത്താക്കണമെന്ന് പറയുന്നു. ചിലപ്പോള്‍ ഫലസ്തീനികള്‍ സ്വമേധയാ പോവട്ടെ എന്നും പറയുന്നു.
അധിനിവേശ പ്രദേശങ്ങളെ സ്ഥിരമായി സ്വന്തമാക്കാനും അധിനിവേശം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള അവരുടെ പദ്ധതി വിശാല ഇസ്രായേല്‍ എന്ന കാഴ്ചപാടുമായി കൂടിച്ചേരുന്നതാണ്. ഈ ലോകവീക്ഷണം അക്രമത്തെ തന്ത്രപരമായ ആവശ്യകതയായി മാത്രമല്ല, ദൈവശാസ്ത്രപരമായി ന്യായീകരിക്കപ്പെട്ട ഒരു ശുദ്ധീകരണമായും ചിത്രീകരിക്കുന്നു. ഇസ്രായേലി പൈതൃക മന്ത്രി അമിച്ചായ് എലിയാഹുവിന്റെ ആണവ ബോംബ് പരാമര്‍ശവും ലിക്കുഡ് എംപി ഏരിയല്‍ കല്ല്‌നറുടെ 'രണ്ടാം നഖ്ബ'യ്ക്കുള്ള ആഹ്വാനവും ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
ഗസയില്‍ വംശഹത്യ ആരംഭിച്ചതിന് ശേഷമുള്ള ഇത്തരം പ്രയോഗങ്ങളുടെ സാധാരണവല്‍ക്കരണം അവ തീവ്രവാദ ഗ്രൂപ്പുകളില്‍നിന്നും മുഖ്യധാരയിലേക്ക് കടക്കുന്നതിന്റെ അപകടകരമായ മാറ്റമാണ് അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയ പ്രചാരണങ്ങളിലെ വിലക്കുകള്‍ തകര്‍ന്നു എന്നു വ്യക്തം.
ഇസ്രായേലി ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും പൗരപ്രമുഖരും പൊതുജനങ്ങളെ വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ നൂറുകണക്കിന് ഉദാഹരണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ കൂട്ടക്കൊലകളും വംശഹത്യയും ദൈവികമായി അംഗീകരിക്കപ്പെട്ടതായും ചരിത്രപരമായ അനിവാര്യതയായും കാണുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു.
ഇത്തരം പരാമര്‍ശങ്ങള്‍ ഗസയിലെ ഫലസ്തീനികളെ നശിപ്പിക്കാനുള്ള ആസൂത്രിത ഉദ്ദേശ്യത്തിന്റെ തെളിവായി ഐക്യരാഷ്ട്ര സഭാ വിദഗ്ധരും അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ദക്ഷിണാഫ്രിക്കയുടെ അഭിഭാഷക സംഘവും അടക്കമുള്ള അന്താരാഷ്ട്ര സമൂഹം ചൂണ്ടിക്കാണിച്ചു. ഗസയിലെ വ്യോമാക്രമണം, ഉപരോധം, കുടിയിറക്കല്‍ എന്നിവയുടെ വ്യാപ്തിക്ക് ഇസ്രായേലി ഭരണാധികാരികളുടെ അക്രമ പ്രഖ്യാപനങ്ങളുമായി യോജിപ്പുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇസ്രായേലികളുടെ പ്രവൃത്തികളെ നിയമപരമായും ധാര്‍മികമായും അപലപിക്കുന്നത് വര്‍ധിച്ചുവരുമ്പോഴും അവരെ ആരും ശിക്ഷിക്കുന്നില്ല. സൈനികവും നയതന്ത്രപരവുമായ പിന്തുണ നല്‍കുന്ന പാശ്ചാത്യരാജ്യങ്ങള്‍ ഇസ്രായേലിനെ നേരിയ തോതില്‍ ശാസിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഇതാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ ഇസ്രായേലികളെ ധൈര്യപ്പെടുത്തിയത്. അത് രാഷ്ട്രീയ പരിഹാരത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ഇല്ലാതാക്കുകയും വംശീയ ഉന്മൂലനത്തിന്റെ ആഖ്യാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.
ഇത്തരം ആഖ്യാനങ്ങള്‍, ദൈവശാസ്ത്രപരമായ പ്രതീകാത്മകതയെ ഭൂമി തട്ടിയെടുക്കുന്നതിനും ജനസംഖ്യ നിയന്ത്രിക്കുന്നതിനും നിയമസാധുത നല്‍കുന്ന, ഒഴിവാക്കലില്‍ അധിഷ്ഠിതമായ ദേശരാഷ്ട്ര കാഴ്ചപ്പാടിനോടുള്ള ആഴത്തിലുള്ള സൈദ്ധാന്തിക പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. വംശഹത്യ തുടരുമ്പോള്‍ ദിവ്യ വിധിയുടെയും ചരിത്രപരമായ അവകാശത്തിന്റെയും വാചാടോപം സൈനികതന്ത്രം, അന്താരാഷ്ട്ര ധാരണ, ഉപരോധത്തിനു കീഴില്‍ ജീവിക്കുന്ന ഫലസ്തീനികളുടെ ദൈനംദിന യാഥാര്‍ഥ്യം എന്നിവ രൂപപ്പെടുത്തുന്നത് തുടരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















