Big stories

പാക് അനുകൂലികളും ദേശവിരുദ്ധരും ബിജെപിക്ക് വോട്ട് ചെയ്തില്ല: കര്‍ണാടക മന്ത്രി

എന്റെ മണ്ഡലത്തില്‍ എന്റെ സമുദായത്തില്‍ 8000-10000 വോട്ടുകളാണുള്ളത്. പക്ഷേ, അര ലക്ഷത്തിലേറെ മുസ് ലിം വോട്ടുകളുണ്ട്. ഇന്നുവരെ ഞാന്‍ വോട്ട് തേടി ഒരു മുസ് ലിമിനെയും പോയി വണങ്ങിയിട്ടില്ല. പക്ഷേ, ഞാന്‍ 47000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രാജ്യസ്‌നേഹികളായ മുസ് ലിംകളെല്ലാം ബിജെപിക്കാണ് വോട്ടുചെയ്തത്. എന്നാല്‍, പാകിസ്താന്‍ അനുകൂലികളും ദേശവിരുദ്ധരുമായ മുസ് ലികള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക് അനുകൂലികളും ദേശവിരുദ്ധരും ബിജെപിക്ക് വോട്ട് ചെയ്തില്ല: കര്‍ണാടക മന്ത്രി
X

ബെംഗളൂരു: രാജ്യസ്‌നേഹികളായ മുസ് ലിംകള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്‌തെന്നും പാകിസ്താന്‍ അനുകൂലികളും ദേശവിരുദ്ധരുമായ മുസ് ലിംകളാണ് വോട്ട് ചെയ്യാതിരുന്നതെന്നും കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ. തിങ്കളാഴ്ച ശ്രീരാമസേന സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഗ്രാമവികസന വകുപ്പ് മന്ത്രിയുടെ വിവാദ പരാമര്‍ശം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ക്ക് ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ അരലക്ഷത്തോളം മുസ് ലിം വോട്ടുണ്ടെന്നും അത് കിട്ടിയില്ലെങ്കില്‍ തോല്‍ക്കുമെന്നുമായിരുന്നു അവരുടെ ആശങ്ക. ഇതെന്തൊരു ഷണ്ഡത്വമാണ്. എന്റെ മണ്ഡലത്തില്‍ എന്റെ സമുദായത്തില്‍ 8000-10000 വോട്ടുകളാണുള്ളത്. പക്ഷേ, അര ലക്ഷത്തിലേറെ മുസ് ലിം വോട്ടുകളുണ്ട്. ഇന്നുവരെ ഞാന്‍ വോട്ട് തേടി ഒരു മുസ് ലിമിനെയും പോയി വണങ്ങിയിട്ടില്ല. പക്ഷേ, ഞാന്‍ 47000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രാജ്യസ്‌നേഹികളായ മുസ് ലിംകളെല്ലാം ബിജെപിക്കാണ് വോട്ടുചെയ്തത്. എന്നാല്‍, പാകിസ്താന്‍ അനുകൂലികളും ദേശവിരുദ്ധരുമായ മുസ് ലികള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ഈശ്വരപ്പയുടെ പ്രസംഗം വിവാദമായതോടെ അദ്ദേഹത്തിന്റേത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും വ്യക്തിപരമാണെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ പറഞ്ഞു. എല്ലാവരെയും വിശ്വസിച്ച് എല്ലാവരോടൊപ്പം ചേര്‍ന്ന് എല്ലാവര്‍ക്കും വികസനമെന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യമാണ് ബിജെപി പിന്തുടരുന്നതെന്നും ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ദേശസ്‌നേഹത്തിന്റെ അതിരുകള്‍ നേര്‍ത്തുവരികയാണെന്നും വിദ്വേഷ രാഷ്ട്രീയം തുടരുന്നുവെന്നതിന്റെ തെളിവാണ് പ്രസ്താവനയെന്നും കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

നേരത്തേയും ഇത്തരം കെ എസ് ഈശ്വരപ്പ ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ബിജെപിയെ മുസ് ലിംകള്‍ക്ക് വിശ്വാസമില്ലെന്നും മുസ് ലിംകളെ സ്ഥാനാര്‍ഥിയാക്കില്ലെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. അതേസമയം, ഈശ്വരപ്പയുടെ ഇത്തരം പ്രസ്താവനകള്‍ക്ക് ഇനി മറുപടി നല്‍കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.



Next Story

RELATED STORIES

Share it