- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമ്പത്തികമാന്ദ്യം പാര്‍ലെയിലും; പിരിച്ചുവിടുക 10000 ജീവനക്കാരെ
രാജ്യത്ത് വാഹനവിപണിക്കും വസ്ത്രവിപണിക്കും ശേഷം ഭക്ഷ്യമേഖലയിലേക്കും സാമ്പത്തികമാന്ദ്യം കടന്നതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണമാണ് രാജ്യത്തെ പ്രധാന ഭക്ഷ്യ കമ്പനിയായ പാര്‍ലെയുടെ നടപടി.
രാജ്യത്ത് വാഹനവിപണിക്കും വസ്ത്രവിപണിക്കും ശേഷം ഭക്ഷ്യമേഖലയിലേക്കും സാമ്പത്തികമാന്ദ്യം കടന്നതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണമാണ് രാജ്യത്തെ പ്രധാന ഭക്ഷ്യ കമ്പനിയായ പാര്‍ലെയുടെ നടപടി.
ഉല്‍പ്പാദനം ഗണ്യമായി കുറയ്ക്കുന്നതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമായതെന്ന് പാര്‍ലെ പ്രൊഡക്ഷന്‍ തലവന്‍ മയാങ്ക് ഷാ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
1929ല്‍ സ്ഥാപിച്ച പാര്‍ലെ പ്രൊഡക്ട്‌സിന്റെ ജനകീയ ഉല്‍പ്പന്നമായിരുന്നു പാര്‍ലെ ജി ബിസ്‌കറ്റുകള്‍. ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ നിലവില്‍ ജോലിചെയ്യുന്ന സ്ഥാപനം കൂടിയാണിത്.125ലധികം നിര്‍മാണ പ്ലാന്റുകളും കമ്പനിക്ക് നിലവിലുണ്ട്.
2017ല്‍ ജിഎസ്ടി ബിസ്‌കറ്റുകള്‍ക്ക് ചുമത്തിയതോടെയാണ് കമ്പനിക്ക് നഷ്ടം ഇരട്ടിയായത്. ഇതോടെ ഉപഭോക്താവിന് ചെറിയ വിലയില്‍ ഉല്‍പ്പന്നം നല്‍കാന്‍ ബിസ്‌കറ്റുകളുടെ എണ്ണം കുറയ്‌ക്കേണ്ടിവന്നതും വില്‍പ്പനയ്ക്ക് തിരിച്ചടിയായി.
80കളിലും 90കളിലും ഇന്ത്യന്‍ വിപണിക്ക് ബിസ്‌ക്കറ്റ് പരിചയപ്പെടുത്തിയ പാര്‍ലെ ജി 2003ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ബിസ്‌കറ്റുകള്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡ് എന്ന പ്രശംസ്തിയും നേടിയിരുന്നു.
നേരത്തെ വാഹനവിപണിയിലും അനുബന്ധമേഖലയിലും സാമ്പത്തിക മാന്ദ്യം കാരണം വിദേശ,സ്വദേശി കമ്പനികള്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടിരുന്നു. ലക്ഷകണക്കിന് വാഹനങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും കെട്ടികിടക്കുകയാണ്.
RELATED STORIES
ഐപിഎല്‍; സഞ്ജു സാംസണ് ഫിറ്റല്ല; ഇന്ന് ബംഗളൂരുവിനെതിരേ ഇറങ്ങില്ല
24 April 2025 7:39 AM GMTഐപിഎല്‍; ലഖ്നൗവിനെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി
22 April 2025 6:47 PM GMTപീഡനം; മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ സ്ലേറ്റര്‍ക്ക് നാല് വര്‍ഷം...
22 April 2025 10:44 AM GMTരാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നു...
21 April 2025 5:38 PM GMTബിസിസിഐ വാര്‍ഷിക കരാര്‍ പുറത്ത്; സഞ്ജു ഗ്രേഡ് സിയില്‍, പന്തിന്...
21 April 2025 8:38 AM GMTഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വിജയവഴിയില്‍; പഞ്ചാബിനെതിരേ...
20 April 2025 3:07 PM GMT