Big stories

ഉമര്‍ അബ്ദുല്ലയുടെ തടങ്കലിനെ ചോദ്യംചെയ്ത് സഹോദരി സുപ്രിംകോടതിയിലേക്ക്

ഉമര്‍ അബ്ദുല്ലയുടെ തടങ്കലിനെ ചോദ്യംചെയ്ത് സഹോദരി സുപ്രിംകോടതിയിലേക്ക്
X

ന്യൂഡല്‍ഹി: കശ്മീന്റെ പ്രത്യേകാവകാശം റദ്ദാക്കിയതിനു പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുല്ല പൈലറ്റ് സുപ്രിംകോടതിയെ സമീപിക്കുന്നു. ഉമര്‍ അബ്ദുല്ലയ്‌ക്കെതിരേ ചുമത്തിയ പൊതുസുരക്ഷാ നിയമം(പിഎസ്എ) ചോദ്യം ചെയ്യുകയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ തന്റെ സഹോദരന്റെ അറസ്റ്റ് സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാപരമായ അവകാശത്തിന്റെയും ലംഘനമാണെന്നു സാറാ അബ്ദുല്ല പൈലറ്റ് ചൂണ്ടിക്കാട്ടി. 'രാഷ്ട്രീയ എതിരാളികളെയെല്ലാം കബളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സാറാ അബ്ദുല്ല പൈലറ്റ് പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്ത് ഒമ്പതിനു ജമ്മു കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ എടുത്തകളഞ്ഞതിനു പിന്നാലെയാണ് ഉമര്‍ അബ്്ദുല്ല ഉള്‍പ്പെടെയുള്ള മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെയും നിരവധി രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും തടങ്കലില്‍ പാര്‍പ്പിച്ചത്.



Next Story

RELATED STORIES

Share it