Big stories

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധക്കടല്‍ ; റാലിയില്‍ അണിനിരന്ന് ലക്ഷങ്ങള്‍

വിവിധ മുസ്ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്നും വൈകുന്നേരം നാലോടെയാണ് എറണാകുളം മറൈന്‍ ഡ്രൈവിലേക്ക് പ്രതിഷേധ റാലി ആരംഭിച്ചത്്.ദേശീയ പതാകകളും പ്ലക്കാര്‍ഡുകളും കൈയിലേന്തി പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള മുദ്രാവാക്യം വിളികളുമായാണ് ആളുകള്‍ റാലിയില്‍ അണിചേര്‍ന്നത്.പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ തന്നെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധക്കടല്‍ ; റാലിയില്‍ അണിനിരന്ന് ലക്ഷങ്ങള്‍
X

കൊച്ചി: പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധക്കടല്‍.വിവിധ മുസ് ലിം സംഘടനകളുടെ നേതൃത്വത്തില്‍ വൈകുന്നേരം നാലോടെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നിന്നും എറണാകുളം മറൈന്‍ ഡ്രൈവിലേക്ക് നടന്ന പ്രതിഷേധ റാലിയില്‍ ലക്ഷണക്കിനാളുകളാണ് അണിചേര്‍ന്നത്. ദേശീയ പതാകകളും പ്ലക്കാര്‍ഡുകളും കൈയിലേന്തി പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള മുദ്രാവാക്യം വിളികളുമായാണ് ആളുകള്‍ റാലിയില്‍ അണിചേര്‍ന്നത്.പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ തന്നെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.


നാലു മണിയോടെ റാലി ആരംഭിക്കുമ്പോഴും വിവിധ ഭാഗങ്ങളില്‍ നിന്നും റാലിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന ആളുകളുടെ പ്രവാഹം തുടരുകയാണ്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തുല്‍ മുജാഹിദീന്‍, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി, കെ.എന്‍.എം മര്‍ക്കസുദഅ്വ, മുസ്ലിംലീഗ്, കെ.എം.ഇ.എ, എം.ഇ.എസ്, എം.എസ്.എസ്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍, മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി, വിവിധ ജമാഅത്ത് കൗണ്‍സിലുകള്‍ എന്നിവര്‍ സംയുക്തമയാണ് പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നത്. പ്രതിഷേധ റാലിക്കു ശേഷം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ദലിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.


Next Story

RELATED STORIES

Share it