Big stories

വാട്‌സ് ആപ്പ് മാത്രമല്ല, ഇന്ത്യന്‍ ആക്ടിവിസ്റ്റുകളുടെ ഇ- മെയിലും ചോര്‍ത്തി

വ്യക്തിയുടെ അനുമതിയില്ലാതെ തന്നെ കംപ്യൂട്ടറിലെ മുഴുവന്‍ ഫയലുകളും കാമറയും കൈകാര്യം ചെയ്യാനും ഹാക്കര്‍ക്ക് സാധിക്കും. കൂടാതെ സ്‌ക്രീന്‍ഷോട്ടുകളെടുക്കാനും കീബോര്‍ഡില്‍ വ്യക്തികള്‍ ടൈപ്പ് ചെയ്യുന്നതെല്ലാം റെക്കോര്‍ഡുചെയ്യാനും കഴിയും. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരത്തിലുള്ള ഇ- മെയിലുകള്‍ ലഭിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

വാട്‌സ് ആപ്പ് മാത്രമല്ല, ഇന്ത്യന്‍ ആക്ടിവിസ്റ്റുകളുടെ ഇ- മെയിലും ചോര്‍ത്തി
X

മുംബൈ: ഇസ്രായേലി ചാരപ്രവര്‍ത്തനപ്രോഗ്രാമായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും വാട്‌സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പെ അവരുടെ ഇ- മെയില്‍ വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടെന്ന പുതിയ റിപോര്‍ട്ടുകള്‍ പുറത്തുവന്നു. വ്യക്തിയുടെ അനുമതിയില്ലാതെ തന്നെ കംപ്യൂട്ടറിലെ മുഴുവന്‍ ഫയലുകളും കാമറയും കൈകാര്യം ചെയ്യാനും ഹാക്കര്‍ക്ക് സാധിക്കും. കൂടാതെ സ്‌ക്രീന്‍ഷോട്ടുകളെടുക്കാനും കീബോര്‍ഡില്‍ വ്യക്തികള്‍ ടൈപ്പ് ചെയ്യുന്നതെല്ലാം റെക്കോര്‍ഡുചെയ്യാനും കഴിയും. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരത്തിലുള്ള ഇ- മെയിലുകള്‍ ലഭിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.


ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ സാങ്കേതികവിഭാഗം നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ദി വയറാണ് പുറത്തുവിട്ടത്. വിവരം ചോര്‍ത്തേണ്ട വ്യക്തിയുടെ മെയിലിലേക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ചാരപ്രോഗ്രാമുകള്‍ അടങ്ങിയ ഇ- മെയില്‍ അയച്ച് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ചെയ്തത്. സ്വീകര്‍ത്താവിന്റെ വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസൃതമായാണ് ഇ- മെയിലുകള്‍ തയ്യാറാക്കിട്ടുള്ളത്. ഇത്തരത്തിലുള്ള ഇ- മെയിലുകള്‍ 2019 സപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് അയച്ചിട്ടുള്ളതെന്നും ആംനസ്റ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വലയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ- മെയിലുകള്‍ പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ളത്. വ്യക്തികളുടെ ഇ- മെയിലില്‍ ഡൗണ്‍ലോഡ് ചെയ്യുകയെന്ന അഭ്യര്‍ഥനയുമായാണ് ചാരമെയിലുകള്‍ വരിക. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ചാരപ്രോഗ്രാം കംപ്യൂട്ടറിലോ മൊബൈലിലോ ഇന്‍സ്റ്റാളാവും. ഇതോടെ കംപ്യൂട്ടറിന്റെ പൂര്‍ണനിയന്ത്രണം ഹാക്കര്‍ക്ക് ലഭിക്കും. വ്യക്തിയുടെ അനുമതിയില്ലാതെ തന്നെ കംപ്യൂട്ടറിലെ മുഴുവന്‍ ഫയലുകളും കാമറയും കൈകാര്യം ചെയ്യാനും ഹാക്കര്‍ക്ക് സാധിക്കും. കൂടാതെ സ്‌ക്രീന്‍ഷോട്ടുകളെടുക്കാനും കീബോര്‍ഡില്‍ വ്യക്തികള്‍ ടൈപ്പ് ചെയ്യുന്നതെല്ലാം റെക്കോര്‍ഡുചെയ്യാനും കഴിയും.


ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരത്തിലുള്ള ഇ- മെയിലുകള്‍ ലഭിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇസ്രായേലി ചാരപ്രോഗ്രാമായ പെഗാസസിന്റെ ആക്രമണത്തിന് ഇരയായവരാണ് കൂടുതലായും ഇ- മെയില്‍ ചോര്‍ത്തലിനും ഇരയായിട്ടുള്ളത്. ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രഫസര്‍ പ്രേംകുമാര്‍ വിജയന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് ജെന്നിഫര്‍ ഗോണ്‍സാലസ് എന്നയാളില്‍നിന്ന് ഒരു ഇ-മെയില്‍ ലഭിച്ചു. കലാപക്കേസുമായി ബന്ധപ്പെട്ട സമന്‍സ് നോട്ടീസ് എന്ന പേരിലാണ് മെയില്‍ വന്നത്. മെയില്‍ അയച്ചയാള്‍ ഛത്തീസ്ഗഡ് ബസ്തര്‍ മേഖലയിലെ ജഗദല്‍പൂര്‍ സെഷന്‍സ് കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

തന്റെ ജീവിതത്തിലൊരിക്കലും ഛത്തീസ്ഗഡില്‍ പ്രവേശിച്ചിട്ടില്ലാത്ത തനിക്ക് ഈ ഇ- മെയില്‍ സംശയമുളവാക്കിയെന്ന് വിജയന്‍ പറഞ്ഞതായി ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലൊരു മെയില്‍ അയച്ചിട്ടുണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ അയച്ചുവെന്നും ജഗദല്‍പൂര്‍ കോടതിയില്‍ കേസ് നടപടികള്‍ തുടരുകയാണെന്നും മറുപടി മെയിലും ലഭിച്ചു. മെയില്‍ ആധികാരികമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് കംപ്യൂട്ടറിലും മൊബൈലിലും മെയിലിന്റെ ലിങ്ക് തുറന്നു. എന്നാല്‍, ഫയല്‍ അടങ്ങിയ ഫോള്‍ഡര്‍ തുറക്കാനായില്ല. ഇ- മെയില്‍ അയച്ചയാളെ ഇക്കാര്യം അറിയിച്ചെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ല. അതുകൊണ്ടുതന്നെ തെറ്റായ ഉദ്ദേശത്തോടെയാണ് മെയില്‍ അയച്ചിരിക്കുന്നതെന്ന് വ്യക്തമായതായും വിജയന്‍ പറയുന്നു.

ദലിത് അവകാശപ്രവര്‍ത്തകനും ഛത്തീസ്ഗഡ് പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംസ്ഥാന പ്രസിഡന്റുമായ ഡിഗ്രി പ്രസാദ് ചൗഹാന്‍, ജഗല്‍പൂര്‍ ലീഗല്‍ എയ്ഡ് ഗ്രൂപ്പിന്റെ ഔദ്യോഗിക ഇ- മെയില്‍, അവരുടെ അഭിഭാഷകനായ ഇഷ ഖണ്ഡേവാള്‍, നാഗ്പൂര്‍ ആസ്ഥാനമായി മനുഷ്യാവകാശരംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ നിഹാല്‍സിങ് റാത്തോഡ്, പാര്‍ത്തോ സരോതി റേ, മുംബൈ റിപോര്‍ട്ടര്‍ എന്നിവരുടെ ഇ- മെയില്‍ വിലാസത്തിലേക്കും സമാനമായ ദുരൂഹമെയിലുകള്‍ ലഭിച്ചതായും ആംനസ്റ്റി നടത്തിയ പഠനത്തില്‍ വ്യക്തമായതായി ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it