Big stories

ശ്രീറാമിനെതിരേ ജാമ്യമില്ലാ കുറ്റം; ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തും

ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പായിരിക്കും ചേര്‍ക്കുക. ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ശ്രീറാം വെങ്കിട്ടരാമനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

ശ്രീറാമിനെതിരേ ജാമ്യമില്ലാ കുറ്റം; ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തും
X

തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് അപകടം വരുത്തിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തും. ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പായിരിക്കും ചേര്‍ക്കുക. ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ശ്രീറാം വെങ്കിട്ടരാമനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. പോലിസ് ശ്രീറാം ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. അതിനുശേഷം അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.


മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബൈക്കിലിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും യൂനിറ്റ് മേധാവിയുമായ കെ മുഹമ്മദ് ബഷീറാണ് മരിച്ചത്. ഇന്ന് രാവിലെ മ്യൂസിയം പോലിസ് തയ്യാറാക്കി. ആദ്യത്തെ എഫ്‌ഐആറില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് മാത്രമാണ് ചേര്‍ത്തത്. വാഹനം ഓടിച്ചയാളുടെ അശ്രദ്ധമൂലമുണ്ടായ അപകടമെന്നല്ലാതെ ശ്രീറാമിന്റെയോ സുഹൃത്ത് വഫയുടെയോ പേര് എഫ്‌ഐആറില്‍ പറയുന്നില്ല. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് പ്രതിയെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ഐജി സഞ്ജയ് കുമാര്‍ ഗരുഡിന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസും പോലിസിന് മൊഴി നല്‍കി. വഫയെ തിരുവനന്തപുരം വഞ്ചിയൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തുകയാണ് പോലിസ്. താനാണ് വാഹനമോടിച്ചതെന്നായിരുന്നു ആദ്യം വഫ പോലിസിന് മൊഴി നല്‍കിയത്. എന്നാല്‍, കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മൊഴി മാറ്റുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it