- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുവഴി വെട്ടി സ്റ്റാലിൻ; എംഎൽഎമാർക്കുള്ള സൗജന്യ ആഢംബര ശാപ്പാടും, സമ്മാനങ്ങളും നിർത്തി
സഭ ചേരുന്ന സമയങ്ങളിൽ എംഎൽഎമാർ തങ്ങളുടെ ഭക്ഷണം നിയമസഭ പാൻട്രിയിൽ നിന്ന് അടക്കം സ്വന്തം നിലയിൽ ഉറപ്പുവരുത്തണമെന്നാണ് നിർദേശം.

ചെന്നൈ: ബഡ്ജറ്റ് സമ്മേളന കാലത്ത് നിയമസഭയിൽ എത്തുന്ന എംഎൽഎമാർ വലിയ സമ്മാന പൊതികളുമായി മടങ്ങുന്നത് തമിഴ്നാട് നിയമസഭയിലെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ അത് അവസാനിപ്പിക്കുകയാണ് തമിഴ്നാട് സർക്കാർ. ഇതിനൊപ്പം വിവിധ വകുപ്പുകൾ ബഡ്ജറ്റ് സമ്മേളന നാളുകളിൽ നൽകിയിരുന്ന ആഢംബര സദ്യകളും നിർത്താൻ തീരുമാനിച്ചിരിക്കുകയാണ് സ്റ്റാലിൻറെ നേതൃത്വത്തിലുള്ള സർക്കാർ.
വിവിധ സർക്കാർ വകുപ്പ് മേധാവികൾക്കും, മന്ത്രിമാരുടെ ഓഫീസുകൾക്കും മുഖ്യമന്ത്രി സ്റ്റാലിൻറെ ഓഫീസിൽ നിന്നും സൗജന്യ ഭക്ഷണവും, സമ്മാനങ്ങളും നിർത്താൻ കർശ്ശനമായ നിർദേശം ലഭിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. സഭ ചേരുന്ന സമയങ്ങളിൽ എംഎൽഎമാർ തങ്ങളുടെ ഭക്ഷണം നിയമസഭ പാൻട്രിയിൽ നിന്ന് അടക്കം സ്വന്തം നിലയിൽ ഉറപ്പുവരുത്തണമെന്നാണ് നിർദേശം.
മുൻകാലങ്ങളിൽ നിയമസഭ ബഡ്ജറ്റ് സമ്മേളന ദിനങ്ങളിൽ ഒരോ വകുപ്പുകളാണ് ഭക്ഷണം ഒരുക്കിയിരുന്നത്. എംഎൽഎമാർക്ക് പുറമേ അവരുടെ ജീവനക്കാർ, പൊലീസ്, നിയമസഭ-സെക്രട്ടറിയേറ്റ് ജീവനക്കാർ എന്നിവരെല്ലാം അടക്കം ഒരു ദിവസം 1000 പേർക്കാണ് ഫൈവ് സ്റ്റാർ സൗജന്യ ഭക്ഷണം നൽകിയിരുന്നു. വെജിറ്റേറിയനും, നോൺ വെജിറ്റേറിയനും എല്ലാം അടങ്ങുന്ന മുൻ നിര ഹോട്ടലിൽ നിന്നുള്ള ഭക്ഷണമാണ് പലപ്പോഴും വിളമ്പിയിരുന്നത്. ഇതിനായി പ്രത്യേക ബഡ്ജറ്റ് ഇല്ലെങ്കിലും, വിവിധ കണക്കുകൾ കാണിച്ച് ഈ പതിവ് തുടർന്നിരുന്നു. അഞ്ച് മുതൽ പത്ത് ലക്ഷം വരെയാണ് ഇതിന് ചില വകുപ്പുകൾ ഒരു ദിവസത്തേക്ക് പൊടിച്ചത്.
കഴിഞ്ഞ എഐഎഡിഎംകെ ഭരണകാലത്ത് ജയലളിതയുടെ മരണ ശേഷം ഈ പതിവ് ദൂർത്തായി തന്നെ പരിണമിച്ചെന്ന് വിമർശനമുയർന്നു. അന്നത്തെ മന്ത്രിമാർ സമ്മാനം കൊടുക്കുന്നതും, ഭക്ഷണം ഏർപ്പാടാക്കുന്നതും അഭിമാന പ്രശ്നമായി കരുതി അർക്കിടയിൽ ഒരു മത്സരം പോലും ഉടലെടുത്തെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപോർട്ട് ചെയ്യുന്നത്.
ഇതിന് പുറമേ ബഡ്ജറ്റ് സമ്മേളന കാലത്ത് വിവിധ സൗജന്യ സമ്മാനങ്ങളും എംഎൽഎമാർക്ക് ലഭിക്കാറുണ്ടായിരുന്നു. ഇതിൽ ബാഗുകൾ, സ്യൂട്ട്കേസുകൾ, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ മുതൽ സുഗന്ധദ്രവ്യങ്ങളും അഢംബര വസ്തുക്കളും വരെ ഉണ്ടായിരുന്നു. ഇവയെല്ലാം നിർത്താനാണ് ഇപ്പോൾ സ്റ്റാലിൻ സർക്കാറിൻറെ തീരുമാനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















