Big stories

പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് ഇ അബൂബക്കറിന്റെ ആരോഗ്യ സ്ഥിതി റിപോര്‍ട്ട് എന്‍ഐഎ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് ഇ അബൂബക്കറിന്റെ ആരോഗ്യ സ്ഥിതി റിപോര്‍ട്ട് എന്‍ഐഎ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനു മുന്നോടിയായി യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്ത

മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് എയിംസ് തയ്യാറാക്കിയ റിപോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ നവംബര്‍ 30ന് കോടതി ഇ അബൂബക്കറിന്റെ വീട്ടുതടങ്കല്‍ ഹjജി തള്ളുകയും അസുഖങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും എയിംസ് തയ്യാറാക്കിയ തദ്സ്ഥിതി റിപോര്‍ട്ട് ഹാജരാക്കണമെന്ന്

എന്‍ഐഎയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അക്ഷയ് മാലിക് ആണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇ അബൂബക്കറിന്റെ അഭിഭാഷകന്‍ ആദിത്യ പൂജാരി തല്‍സ്ഥിതി റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ കോടതിയില്‍ നിന്ന് സാവകാശം തേടി. കേസ് ഡിസംബര്‍ 19ന് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി.

സപ്തംബര്‍ 22നാണ് ഇ അബൂബക്കറിനെ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്യുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ(യുഎപിഎ) വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തത്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അദ്ദേഹം ഒക്‌ടോബര്‍ 6 മുതല്‍ തിഹാര്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. നേരത്തേ, ഇ അബൂബക്കറിന് ജാമ്യം തേടിയുള്ള അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. വീട്ടുതടങ്കലിലേക്ക് മാറ്റാമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിത് പൂജാരി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇ അബൂബക്കറിന്റെ എംആര്‍ഐക്ക് 2023 വരെ കാത്തിരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി എയിംസ് റിപോര്‍ട്ട് നല്‍കാന്‍ എന്‍ ഐഎയോട് ആവശ്യപ്പെട്ടത്. അദ്ദേഹം ഒരു കുറ്റത്തിന് തടവിലാണെന്നത് മറ്റൊരു കാര്യമാണെന്നും എന്നാല്‍ ചികിത്സക്കായി 2024 വരെ കാത്തിരിക്കാനാവില്ലെന്നുമായിരുന്നു കോടതി പരാമര്‍ശം. ഇ അബൂബക്കറിന് ഗുരുതരമായ അന്നനാളം കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം, കാഴ്ചക്കുറവ് എന്നിവയുള്‍പ്പെടെ നിരവധി രോഗങ്ങളുണ്ട്. ആവശ്യാനുസരണം എയിംസില്‍ ചികിത്സ നല്‍കാമെന്ന് പറഞ്ഞാണ് പ്രത്യേക എന്‍ഐഎ ജഡ്ജി ജാമ്യാപേക്ഷ തള്ളിയിരുന്നത്. 70 വയസ്സുള്ള അേേദ്ദഹത്തിന് ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ഒരു പരിശോധനയ്ക്കായി 2023 ജനുവരിയിലാണ് ഷെഡ്യൂള്‍ ചെയ്തതെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

Next Story

RELATED STORIES

Share it