Big stories

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ എസ്.പിക്കെതിരെ അറസ്റ്റിലായ എസ്ഐയുടെ മൊഴി

രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്പി നിർദേശിച്ചതായും എസ്‌ഐ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ഡിഐജി അറിഞ്ഞിട്ടുണ്ടെന്ന് എസ്പി പറഞ്ഞതായും കട്ടപ്പന ഡിവൈഎസ്പിയെ വിവരം അറിയിച്ചുവെന്നും സാബു ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ പറയുന്നു.

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ എസ്.പിക്കെതിരെ അറസ്റ്റിലായ എസ്ഐയുടെ മൊഴി
X

നെടുങ്കണ്ടം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ എസ്.പിക്കെതിരെ അറസ്റ്റിലായ എസ്ഐയുടെ മൊഴി. എസ്പിയെ താൽക്കാലികമായി സർവീസിൽ നിന്ന് മാറ്റിനിർത്തി മറ്റു നടപടികളിലേക്ക് പോകാതിരുന്ന സർക്കാർ നടപടിക്ക് തിരിച്ചടിയാണ് പുറത്തുവരുന്ന റിപോർട്ടുകൾ. അനധികൃത കസ്റ്റഡി എസ്പിയുടെ നിർദേശപ്രകാരമാണെന്നു എസ്ഐ മൊഴി നൽകി. രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്പി നിർദേശിച്ചതായും എസ്‌ഐ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ഡിഐജി അറിഞ്ഞിട്ടുണ്ടെന്ന് എസ്പി പറഞ്ഞതായും കട്ടപ്പന ഡിവൈഎസ്പിയെ വിവരം അറിയിച്ചുവെന്നും സാബു ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ പറയുന്നു.

ഉരുട്ടലിന് വിധേയനാക്കിയ രാജ്കുമാറിന് പൊലീസ് സ്റ്റേഷനില്‍ ഉഴിച്ചില്‍ ചികില്‍സയും നടത്തിയതായും റിപോർട്ടുകളുണ്ട്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് സ്റ്റേഷനില്‍വച്ചായിരുന്നു ചികില്‍സ. സിപിഒ നിയാസ് എത്തിച്ച ഉഴിച്ചിലുകാരനാണ് ഉഴിച്ചിൽ നടത്തിയത്, രണ്ടായിരം രൂപ പ്രതിഫലമായി നല്‍കി. രാജ്കുമാറില്‍നിന്ന് പിടിച്ചെടുത്ത പണത്തില്‍ നിന്നാണ് പ്രതിഫലം നല്‍കിയതെന്നും അറസ്റ്റിലായ എസ്ഐ കെഎ സാബു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി

അതേസമയം, കേസിൽ നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റിനു സാധ്യത തെളിഞ്ഞു. സംഭവത്തിൽ ജയിൽ വകുപ്പിന് വീഴ്ചയുണ്ടെന്ന അരോപണത്തിനിടെ വകുപ്പ് മേധാവി ഋഷിരാജ് സിങ് ഇന്ന് പീരുമേട് ജയില്‍ സന്ദർശിച്ചു. ഇതിനിടെ ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ നെടുങ്കണ്ടം കോടതിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. അറസ്റ്റ് നടപടി ക്രമങ്ങളിൽ വീഴ്ച സംഭവിച്ചോ എന്നാണ് പരിശോധിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.

നില വഷളായിട്ടും രാജ്കുമാറിന് ചികില്‍സ ഏര്‍പ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ല. അവശ്യ സമയത്ത് ചികില്‍സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്കുമാര്‍ മരിക്കാനിടയായതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതികളായ പോലിസുകാര്‍ക്കെതിരേ കേസെടുത്തത്.

Next Story

RELATED STORIES

Share it