Big stories

മോദിയും ബിജെപിയും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നു: രൂക്ഷ വിമര്‍ശനവുമായി ദ എക്കോണമിസ്റ്റ്

നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു എന്ന തലക്കെട്ടോടുകൂടിയാണ് ലേഖനം തുടങ്ങുന്നത്.

മോദിയും ബിജെപിയും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നു:   രൂക്ഷ വിമര്‍ശനവുമായി ദ എക്കോണമിസ്റ്റ്
X

ന്യൂഡല്‍ഹി: മോദിയുടെ നയങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ എങ്ങനെയൊക്കെയാണ് അപായപ്പെടുത്തുകയെന്ന വിശകലനവുമായി ദി ഇക്കോണമിസ്റ്റ്. നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു എന്ന തലക്കെട്ടോടുകൂടിയാണ് ലേഖനം തുടങ്ങുന്നത്.

പ്രധാനമന്ത്രി ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യയിലെ 200 ദശലക്ഷം മുസ്‌ലിംകളാണ് ഭയപ്പെടുന്നത്. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന ഇന്ത്യയുടെ പ്രചോദനാത്മക ആശയത്തെ പൗരത്വ നിയമം അപകടത്തിലാക്കുന്നു' എന്നും ലേഖനത്തില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പാശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടുമുയരുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ലേഖനം. എന്നാല്‍ ബിജെപി എങ്ങനെ ഇന്ത്യയില്‍ ആധിപത്യം ചെലുത്തിയെന്നത് വ്യക്തമാക്കിക്കൊണ്ടാണ് ലേഖനം മുന്നോട് പോകുന്ന്ത്.

എണ്‍പതുകളില്‍ രാമക്ഷേത്രത്തിനായുള്ള പ്രസ്ഥാനത്തിനൊപ്പം ബിജെപിയുടെ ഉയര്‍ച്ച രേഖപ്പെടുത്തി കൊണ്ട് ലേഖനം വാദിക്കുന്നത്, 'മതത്തിനും ദേശീയ സ്വത്വത്തിനും ഇടയില്‍ ഭിന്നത സൃഷ്ടിക്കുന്നതിലൂടെ മോദിയും ബിജെപിയും രാഷ്ട്രീയമായി നേട്ടമുണ്ടാകാനാണ് ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ വ്യക്തമായി പറയുന്നു. വിദേശ കുടിയേറ്റക്കാരെ വേട്ടയാടുന്നതിന്റെ ഭാഗമായി യഥാര്‍ത്ഥ ഇന്ത്യക്കാരുടെ പട്ടിക സമാഹരിക്കാനുള്ള പദ്ധതി രാജ്യത്തെ 1.3 ബില്യണ്‍ ആളുകളെയും ബാധിക്കുന്നു. പട്ടിക സമാഹരിക്കുകയും തിരുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കു വര്‍ഷങ്ങള്‍ എടുക്കും തീവ്ര വികാരങ്ങള്‍ ആളികത്തിക്കും. അത് ബിജെപിയ്ക്ക് തിരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്യും. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80 ശതമാനം വരുമ്പാഴും ഹിന്ദുക്കള്‍ ഭീഷണിയിലാണെന്നും അതിനെ നേരിടാന്‍ ബിജെപിയ്ക്ക് മാത്രമെ കഴിയുള്ളൂവെന്നുമുള്ള പ്രചാരണം നടത്താന്‍ ഇതിലൂടെ അവര്‍ക്ക് സാധിയമാക്കുമെന്നും ലേഖനം വിശദീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തകര്‍ച്ചയിലായ സമ്പതിക വ്യവസ്ഥ പോലുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധപ്പിരിക്കാന്‍ സിഎഎ പോലുള്ള വിവേചനപരമായ നിയമ്മങ്ങള്‍ സഹായിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി മതത്തെ പൗരത്വത്തിന്റെ മാനദണ്ഡമാക്കി മാറ്റുന്ന സിഎഎക്കും എന്‍.ആര്‍.സിക്കും എതിരായ പ്രതിഷേധത്തെ ജനാധിപത്യ സൂചിക(ദ ഇക്കണോമിസ്റ്റ് ഇന്‍ലിജന്‍സ് യൂണിറ്റ് തയ്യാറാക്കുന്ന) റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം കേന്ദ്രം കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചതിനുശേഷം അവിടുത്തെ സ്ഥിതിഗതികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് 2015 ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചാല്‍ അവര്‍ക്ക് പൗരത്വം ലഭിക്കുമെന്ന് സിഎഎ വ്യവസ്ഥ ചെയ്യുന്നതായും അതില്‍ പരാമര്‍ശിച്ചു. ബോധപൂര്‍വം ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സംവിധാനത്തെ തന്നെ അപകടത്തില്‍പ്പെടുത്തുന്നതാണെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it