ചങ്ങനാശ്ശേരിയിലെ 'ദൃശ്യം' മോഡല്‍ കൊലപാതകം: പ്രതി മുത്തുകുമാര്‍ പിടിയില്‍

കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട കേസിലെ പ്രതി മുത്തുകുമാര്‍ അറസ്റ്റിലായി. കലവൂര്‍ ഐടിസി കോളനിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ മറ്റ് രണ്ടുപേര്‍ക്ക് കൂടി പങ്കുണ്ടെന്നാണ് സൂചന. ഇവര്‍ സംസ്ഥാനം വിട്ടതായി പോലിസ് പറയുന്നു. പ്രതിയെ ചങ്ങനാശ്ശേരി പോലിസിന് കൈമാറും. ആലപ്പുഴ നഗരസഭ ആര്യാട് അവല്ലക്കുന്ന് കിഴക്കേവെളിയില്‍ പുരുഷന്റെ മകന്‍ ബിന്ദുകുമാറി (ബിന്ദുമോന്‍-45) ന്റെ മൃതദേഹമാണ് വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
ചങ്ങനാശ്ശേരി പൂവം എസി കോളനിയിലുള്ള മുത്തുകുമാറിന്റെ വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡിലാണ് 'ദൃശ്യം' സിനിമയിലെ പോലെ മൃതദേഹം കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയത്. ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ പോലിസ് മൊബൈല്‍ ഫോണിന്റെ കോള്‍ റെക്കോര്‍ഡ് പരിശോധിച്ച് ബിന്ദുകുമാറിന് അവസാനം വന്ന ഫോണ്‍ വിളി മുത്തുകുമാറിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പോലിസ് മുത്തുകുമാറിനെ വിളിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. തുടര്‍ന്നാണ് പോലിസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍, സ്‌റ്റേഷനില്‍ ഹാജരാവാതെ മുത്തുകുമാര്‍ മുങ്ങി. ഇതില്‍ സംശയം തോന്നിയ പോലിസ് മുത്തുകുമാര്‍ താമസിക്കുന്ന വാകവീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് വീടിന്റെ ചായ്പ്പില്‍ കോണ്‍ക്രീറ്റ് നിര്‍മാണം ശ്രദ്ധയില്‍പ്പെടുന്നതും മൃതദേഹം കണ്ടെത്തുന്നതും.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT