Big stories

മഠത്തില്‍ വച്ച് കടന്നുപിടിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക ആരോപണവുമായി മറ്റൊരു കന്യാസ്ത്രീ

നേരത്തെ ബിഷപ്പ് പ്രതിയായ ബലാത്സംഗ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീയാണ് ആരോപണവുമായി മുന്നോട്ട് വന്നത്.

മഠത്തില്‍ വച്ച് കടന്നുപിടിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക ആരോപണവുമായി മറ്റൊരു കന്യാസ്ത്രീ
X

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ വീണ്ടും ലൈംഗിക ആരോപണം. നേരത്തെ ബിഷപ്പ് പ്രതിയായ ബലാത്സംഗ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീയാണ് ആരോപണവുമായി മുന്നോട്ട് വന്നത്.

മഠത്തില്‍ വച്ച് ബിഷപ്പ് ഒരിക്കല്‍ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വിഡീയോകോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രി മൊഴി നല്‍കി.

ഫോണിലൂടെ തുടര്‍ച്ചയായി അശ്ലീലം സംസാരിക്കുകയും ബിഷപ്പിന്റെ ശരീരഭാഗങ്ങള്‍ വീഡിയോ കോളിലൂടെ കാണിക്കുകയും ചെയ്തു. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പോലിസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരേ മൊഴി നല്‍കിയത്. ഗുരുതരമായ പരാതി ഉന്നയിച്ചിട്ടും പോലിസ് കേസെടുത്തില്ലെന്നാണ് ഉയരുന്ന ആരോപണം. പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പോലിസ് ഭാഷ്യം.

Next Story

RELATED STORIES

Share it