Big stories

രാഹുല്‍ ഗാന്ധിക്കെതിരേ 'തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ': രാജസ്ഥാനില്‍ ബിജെപി എംപിക്കും വാര്‍ത്താഅവതാരകനുമെതിരേ കേസ്

രാഹുല്‍ ഗാന്ധിക്കെതിരേ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ: രാജസ്ഥാനില്‍ ബിജെപി എംപിക്കും വാര്‍ത്താഅവതാരകനുമെതിരേ കേസ്
X

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിക്കെതിരേ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി ദേശീയ വക്താവും എംപിയുമായ രാജ്യവര്‍ധന്‍ റാത്തോറിനും സീ ന്യൂസ് വാര്‍ത്താഅവതാരകന്‍ രോഹിത് രാജനുമെതിരേ രാജസ്ഥാന്‍ പോലിസ് കേസെടുത്തു. കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ച സംഭവത്തിലെ അഭിപ്രായം ഉദയ്പൂര്‍ സംഭവത്തെക്കുറിച്ചാണെന്ന വ്യാജേന അവതരിപ്പിച്ചതിനെതിരേയാണ് കേസെടുത്തത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാം സിങ് ബാന്‍പാര്‍ക്ക്‌പോലിസ്‌സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ മൂര്‍ച്ഛിപ്പിക്കല്‍ തുടങ്ങി ഐപിസിയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് എഫ്‌ഐആര്‍ ഇട്ടത്. ഐപിസി 504, 153എ, 295എ, 120ബി തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും ചാനലിനെതിരേ രംഗത്തുവന്നിരുന്നു.

വയനാട് ഓഫിസില്‍ എസ്എഫ്‌ഐ അക്രമത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഉദയ്പൂരില്‍ കനയ്യ ലാലിന്റെ നിഷ്ഠുരമായ കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശമാണെന്ന മട്ടില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്‍ തന്റെ ഷോയില്‍ അവതരിപ്പിച്ചുവെന്ന് പരാതി.

മുന്‍ കേന്ദ്രമന്ത്രി റാത്തോര്‍, മേജര്‍ സുരേന്ദ്ര പൂനിയ(റിട്ട), കമലേഷ് സെയ്‌നി തുടങ്ങിയവരുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

ടിവി അവതാരകനും ചാനല്‍ മേധാവികള്‍ക്കും പരാമര്‍ശങ്ങള്‍ വയനാട്ടെ ഓഫിസിനെക്കുറിച്ചുള്ളതാണെന്ന് അറിയാമെന്നും എന്നിട്ടും അത് കനയ്യലാലിന്റെ മരണത്തെക്കുറിച്ചാണെന്ന മട്ടില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

തന്റെ പരാമര്‍ശം തെറ്റിദ്ധാരണയുടെ പേരിലാണെന്ന് ചാനല്‍ പിന്നീട് തിരുത്തി മാപ്പുപറഞ്ഞൈങ്കിലും നിയമനടപടി എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

തെറ്റായ റിപോര്‍ട്ടിനെതിരേ മുഖ്യമന്ത്രിയും രംഗത്തുവന്നിരുന്നു. 'ഇത് ചെയ്ത കുട്ടികള്‍ (വയനാട്ടിലെ ഓഫിസ് തകര്‍ത്ത) ... നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ഗാന്ധി പറഞ്ഞിരുന്നു. അവര്‍ കുട്ടികളാണ്, അവരോട് ക്ഷമിക്കൂ. പക്ഷേ, ഉദയ്പൂരില്‍ കനയ്യലാലിനെ കൊന്നവരെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് ടിവി ചാനലും അവതാരകനും പറഞ്ഞു. ഉദയ്പൂരിലെ കനയ്യ ലാലിനെ കൊന്നവര്‍ കുട്ടികളായിരുന്നു, ക്ഷമിക്കണം എന്നാണെന്ന മട്ടില്‍ അവര്‍ അവതിപ്പിച്ചു''- ഗലോട്ട് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it