Big stories

ബിജെപിക്ക് കുരുക്കായി വീണ്ടും മെഡിക്കല്‍ കോഴ; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കോഴ ആരോപണത്തിന്റെ പേരിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ രമേശ് ചെന്നിത്തലയില്‍നിന്ന് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് മൊഴി രേഖപ്പെടുത്തിട്ടുണ്ട്.

ബിജെപിക്ക് കുരുക്കായി വീണ്ടും മെഡിക്കല്‍ കോഴ; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
X

പരാതിക്കാരനായ രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ മെഡിക്കല്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കോഴ ആരോപണത്തിന്റെ പേരിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ രമേശ് ചെന്നിത്തലയില്‍നിന്ന് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് മൊഴി രേഖപ്പെടുത്തിട്ടുണ്ട്. ഇതിനുശേഷം മെഡിക്കല്‍ കോഴ ഇടപാടിലെ ഇടനിലക്കാരനായ ഡല്‍ഹിയിലെ സതീശന്‍നായര്‍, എസ് ആര്‍ വിനോദ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തി.

ബിജെപിയുടെ സംസ്ഥാന നേതാവ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരോട് മൊഴി രേഖപ്പെടുത്താന്‍ സമയം ചോദിച്ചെങ്കിലും പ്രചാരണത്തിരക്കായതിനാല്‍ സമയം നല്‍കിയില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാകേഷിന്റെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധന നടക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങി നല്‍കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ നിയോഗിച്ച പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് നേതൃത്വം വെട്ടിലായത്. കോഴ നല്‍കിയവരും ഇടനിലക്കാരും പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങളും ആരോപണം തള്ളിപ്പറഞ്ഞതോടെ ആദ്യം നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ തെളിവൊന്നും ലഭിച്ചില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടാത്ത ഒരു അഴിമതി ആയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ശുപാര്‍ശയോടെയാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചത്. ഇതൊടൊപ്പം പ്രതിപക്ഷ നേതാവ് നല്‍കിയ കത്തുകൂടി ആയുധമാക്കി ഒരുമാസം മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സിബിഐ അന്വേഷണം നടത്തണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജ് എന്നിവയുടെ അംഗീകാരത്തിനായി എം ടി രമേശ്, ബിജെപിയുടെ സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ എന്നിവര്‍ ഇടനിലക്കാരായി കോടികള്‍ നല്‍കിയെന്നായിരുന്നു ആരോപണം. ഡല്‍ഹിയിലെ സതീഷ് നമ്പ്യാര്‍ എന്ന ഇടനിലക്കാരനാണ് പണം കൈമാറിയതെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍.

Next Story

RELATED STORIES

Share it