Big stories

നജീബ് ഐഎസില്‍ ചേര്‍ന്നെന്ന വ്യാജ വാര്‍ത്തകള്‍ നീക്കം ചെയ്യണം; ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ മാധ്യമങ്ങള്‍ക്കെതിരേ കോടതി

'വ്യാജ വാര്‍ത്തകളും വീഡിയോകളും നീക്കം ചെയ്തതില്‍ ആശ്വാസമുണ്ട്. പക്ഷെ, വാര്‍ത്തകള്‍ വളരെ വലിയ നഷ്ടങ്ങളാണ് എനിക്കും എന്റെ കൂടുംബത്തിനും അതിലേറെ എന്റെ മകന്‍ നജീബിനുമുണ്ടാക്കിയിട്ടുള്ളത്. എപ്പോഴെല്ലാം ഞാന്‍ നജീബിന്റെ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുവോ അപ്പോഴെല്ലാം ഈ വാര്‍ത്ത ഉയര്‍ന്ന് വരും' നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് പറയുന്നു.

നജീബ് ഐഎസില്‍ ചേര്‍ന്നെന്ന വ്യാജ വാര്‍ത്തകള്‍ നീക്കം ചെയ്യണം; ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ മാധ്യമങ്ങള്‍ക്കെതിരേ കോടതി
X

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെതിരേ വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ കോടതി ഉത്തരവ്. നജീബിനെ കാണാതായതിനെ തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ തുടങ്ങിയ മാധ്യമങ്ങള്‍ നല്‍കിയ ബിജെപി അനുകൂല വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടത്. നജീബ് അഹമ്മദ് ഐ.എസില്‍ ചേര്‍ന്നെന്നായിരുന്നു വാര്‍ത്ത. മതിയായ തെളിവുകളൊന്നുമില്ലാതെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഉടന്‍ തന്നെ നീക്കം ചെയണമെന്ന് ആവശ്യപ്പെട്ട് നജീബിന്റെ ഉമ്മ കോടതിയില്‍ സിവില്‍ ഡിഫമേഷന്‍ ഫയല്‍ ചെയ്യുകയായിരുന്നു. നജീബിനെതിരെ വാര്‍ത്തയില്‍ പറഞ്ഞ തരത്തിലുള്ള ആരോപണം ഡല്‍ഹി പോലിസും നിഷേധിച്ചിരുന്നു. എന്നാല്‍, യാതൊരു തെളിവുമില്ലാതെ വീണ്ടും ഈ മാധ്യമങ്ങള്‍ വാര്‍ത്തകളുമായി മുന്നോട്ട് പോയെന്ന് ഫാത്തിമ നഫീസ് പരാതിയില്‍ പറയുന്നു. കേസില്‍ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ ക്ഷമ ചോദിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ഫാത്തിമ നഫീസിന്റെ ആവശ്യം മധ്യസ്ഥതയിലൂടെ ഏപ്രില്‍ മൂന്നിന് പരിഗണിക്കും. ഹൈക്കോടതി കേസ് മെയ് 22 ന് പരിഗണിക്കും.

വര്‍ഗീയ ലക്ഷ്യത്തോടെ എബിവിപി പ്രവര്‍ത്തകരെ രക്ഷിക്കാനാണ് ബിജെപി അനുകൂല മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. വാര്‍ത്ത പണം കൊടുത്ത് പ്രസിദ്ധീകരിച്ചതാണെന്നും നജീബ് കാണാതായ രാത്രി അവനെ ആക്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ രക്ഷിക്കുന്നതിന് വേണ്ടി ബി.ജെ.പി അനുകൂല മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കള്ളമായിരുന്നു അതെന്നും ഫാത്തിമ നഫീസ് പറഞ്ഞു. നജീബിനെതിരായ വ്യാജ വാര്‍ത്ത ഇപ്പോഴും ഹിന്ദുത്വ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

'വ്യാജ വാര്‍ത്തകളും വീഡിയോകളും നീക്കം ചെയ്തതില്‍ ആശ്വാസമുണ്ട്. പക്ഷെ, വാര്‍ത്തകള്‍ വളരെ വലിയ നഷ്ടങ്ങളാണ് എനിക്കും എന്റെ കൂടുംബത്തിനും അതിലേറെ എന്റെ മകന്‍ നജീബിനുമുണ്ടാക്കിയിട്ടുള്ളത്. എപ്പോഴെല്ലാം ഞാന്‍ നജീബിന്റെ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുവോ അപ്പോഴെല്ലാം ഈ വാര്‍ത്ത ഉയര്‍ന്ന് വരും' നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് പറയുന്നു.

Next Story

RELATED STORIES

Share it