Big stories

ഹിന്ദിയില്‍ എംബിബിഎസ് പഠനം: മധ്യപ്രദേശില്‍ പൈലറ്റ് പ്രോജക്റ്റിന് ഇന്ന് തുടക്കം

ഹിന്ദിയില്‍ എംബിബിഎസ് പഠനം: മധ്യപ്രദേശില്‍ പൈലറ്റ് പ്രോജക്റ്റിന് ഇന്ന് തുടക്കം
X

ഭോപാല്‍: എംബിബിഎസ് പഠനം ഹിന്ദിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പൈലറ്റ് പ്രജക്റ്റ് ആരംഭിക്കുന്നു. ഒന്നാംവര്‍ഷ പഠനത്തിനാവശ്യമായ ഹിന്ദിയിലുള്ള പാഠപുസ്തകങ്ങള്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകാശിപ്പിക്കും.

വിദ്യാഭ്യാസം സുഗമമാക്കുന്നതിന്റെ ഭാഗമായി ശിവരാജ് സിങ് ചൗഹന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ എംബിബിഎസ് കോഴ്‌സ് ഹിന്ദിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. എംബിബിഎസ് പഠനം ഹിന്ദിയിലേക്ക് മാറ്റുുമെന്ന കേന്ദ്രപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി.

ഭോപാലിലെ ഗാന്ധി മെഡിക്കല്‍ കോളജിലാണ് പദ്ധതി ആരംഭിക്കുന്നത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ കോളജുമാണ് ഇത്. ഓരോ വര്‍ഷവും 200-250 എംബിബിഎസ് സീറ്റാണ് ഇവിടെയുളളത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഓപ്ഷന്‍ നല്‍കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്നാണ് ഇന്നത്തെ പ്രകാശന കര്‍മത്തിന്റെ പ്രധാന്യം.

ഹിന്ദി ഓപ്ഷണലാണോ നിര്‍ബന്ധമാണോ എന്ന് വ്യക്തമല്ല.

'എംബിബിഎസിന്റെ ഈ പൈലറ്റ് പ്രോജക്റ്റ് ഹിന്ദിയില്‍ നടപ്പിലാക്കാന്‍ പ്രത്യേക ഹിന്ദി സെല്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് എങ്ങനെ നിര്‍വഹിക്കുമെന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. എംബിബിഎസിന്റെ പുതിയ ബാച്ച് ഉടന്‍ ആരംഭിക്കും. ആദ്യ വര്‍ഷം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏകദേശം 200-250 സീറ്റുകള്‍ ഉണ്ട്'- ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ ഡോ. ആകാശ് സോണി പറഞ്ഞു.

Next Story

RELATED STORIES

Share it