Big stories

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗില്‍ രണ്ട് വര്‍ഷത്തേക്കു വിലക്ക്

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗില്‍ രണ്ട് വര്‍ഷത്തേക്കു വിലക്ക്
X

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗില്‍ നിന്ന് വിലക്ക്. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവേഫ സിറ്റിക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചാംപ്യന്‍സ് ലീഗില്‍ സിറ്റിക്ക് കളിക്കാം. സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം കൂടുതല്‍ കാണിച്ച് സാമ്പത്തിക അച്ചടക്ക സമിതിയെ സിറ്റി കബളിപ്പിച്ചെന്നാണ് കണ്ടെത്തല്‍. ഇതുവഴി സിറ്റി ട്രാന്‍സ്ഫര്‍ വിപണിയില്‍ വന്‍ താരങ്ങളെ ക്ലബ്ബിലെത്തിച്ചു. 2012-2016 കാലത്താണ് ക്ലബ്ബ് ക്രമക്കേട് നടത്തിയത്. വിലക്ക് കൂടാതെ 233 കോടി പിഴയടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അബൂദബി രാജകുടുംബമായ ഷെയ്ഖ് മന്‍സൂറിന്റെ യുനൈറ്റഡ് ഗ്രൂപ്പാണ് 2008 മുതല്‍ സിറ്റിയുടെ ഉടമകള്‍. എന്തു വില കൊടുത്തും വന്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ തീരുമാനമാണ് സിറ്റിക്ക് തിരിച്ചടിയായത്. വന്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ സിറ്റി കോടികളാണ് വിപണിയില്‍ ഒഴുക്കിയത്. ഇത് വിജയിച്ചെങ്കിലും സാമ്പത്തിക ക്രമക്കേട് സിറ്റിക്ക് തിരിച്ചടിയാവുകയായിരുന്നു.




Next Story

RELATED STORIES

Share it