Big stories

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ ഒമ്പതു വരെ നീട്ടി; കൂടുതല്‍ ഇളവ് അനുവദിച്ചേക്കും

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ ഒമ്പതു വരെ നീട്ടി;  കൂടുതല്‍ ഇളവ് അനുവദിച്ചേക്കും
X
തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ ഒമ്പതു വരെയാണ് നീട്ടിയത്. മെയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നാളെ അവസാനിരിക്കെയാണ് 10 ദിവസത്തേക്കു കൂടി നീട്ടിയത്. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്നാണു സൂചനകള്‍. ഇതു സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്നാണു റിപോര്‍ട്ട്.

സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക. അതോടൊപ്പം തന്നെ വ്യാവസായിക സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. പകുതി ജീവനക്കാരെ വച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതതി നല്‍കിയേക്കും. സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍, അനാവശ്യമായി യാത്ര ചെയ്യുന്നത് തടയാന്‍ പരിശോധന തുടരും.

Lockdown in state extended to June 9

Next Story

RELATED STORIES

Share it