Big stories

ജാമ്യമില്ലാ വകുപ്പും അഞ്ചു വര്‍ഷം കഠിനതടവും; 'ലൗ ജിഹാദി'നെതിരേ മധ്യപ്രദേശില്‍ നിയമം ഉടനെന്ന് മന്ത്രി

ജാമ്യമില്ലാ വകുപ്പും അഞ്ചു വര്‍ഷം കഠിനതടവും; ലൗ ജിഹാദിനെതിരേ മധ്യപ്രദേശില്‍ നിയമം ഉടനെന്ന് മന്ത്രി
X

ഭോപ്പാല്‍: അന്വേഷണ ഏജന്‍സികളെല്ലാം തള്ളിക്കളയുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ രേഖാമൂലം നിഷേധിക്കുകയും ചെയ്ത 'ലൗ ജിഹാദ്' ആയുധമാക്കി നിയമനിര്‍മാണത്തിന് മധ്യപ്രദേശ് സര്‍ക്കാരും ഒരുങ്ങുന്നു. കര്‍ണാടക, ഹരിയാന സര്‍ക്കാരുകള്‍ക്കു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളിലൊന്നായ മധ്യപ്രദേശും സംഘപരിവാര കുപ്രചാരണം ഏറ്റുപിടിച്ച് നിയമനിര്‍മാണത്തിനു നീക്കം നടത്തുന്നത്. 'ലൗ ജിഹാദ്' പ്രശ്നത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഒരു നിയമം കൊണ്ടുവരുമെന്നും

അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് മിശ്ര മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. അഞ്ച് വര്‍ഷം കഠിന തടവും ജാമ്യമില്ലാ വകുപ്പുകളും ശുപാര്‍ശ ചെയ്യുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രതികളെപ്പോലെ സഹായികളും കുറ്റവാളിയാവും. വിവാഹത്തിനു വേണ്ടി സ്വമേധയാ മത പരിവര്‍ത്തനം ചെയ്യുന്നതിന് ഒരു മാസം മുമ്പ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കല്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ലൗ ജിഹാദ്' എന്ന പേരിലുള്ള മതപരിവര്‍ത്തനത്തിനെതിരേ നിയമം കൊണ്ടുവരാന്‍ താല്‍പര്യമുണ്ടെന്ന് നവംബര്‍ 6ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

ഇതര മതത്തില്‍പ്പെട്ട യുവതികളുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന മുസ് ലിം യുവാക്കളെ ജാമ്യമില്ലാതെ തുറുങ്കിലടയ്ക്കാനുള്ള നീക്കമാണ് ബിജെപി ഭരിക്കുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്. എന്‍ ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിയിട്ടും യാതൊരു തെളിവും ലഭിക്കാതിരിക്കുകയും 'ലൗ ജിഹാദ്' എന്നൊരു സംഭവം ഇല്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ പാര്‍ലിമെന്റില്‍ രേഖാമൂലം അറിയിച്ചിരുന്നു. അതിനു ശേഷവും സംഘപരിവാരവും ചില ക്രിസ്ത്യന്‍ സഭകളും സമാന ആരോപണം ആവര്‍ത്തിക്കുകയാണ്.

Law Against 'Love Jihad' In Madhya Pradesh Soon, 5 Years' Jail: Minister

Next Story

RELATED STORIES

Share it