Big stories

ലക്ഷദ്വീപ്: അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനിടെ അഗത്തിയിലും കവരത്തിയിലും ടൂറിസം പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളും പ്രസന്റേഷനുകളും അവതരിപ്പിക്കുമെന്നാണ് ഓദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുള്ളത്

ലക്ഷദ്വീപ്: അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു
X

കവരത്തി: വിവാദ പരിഷ്‌കരണങ്ങള്‍ക്കെതിരേ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി കെട്ടിടങ്ങള്‍ കൂട്ടത്തോടെ പൊളിച്ചുമാറ്റുന്നു. ഏറെക്കാലമായി നിര്‍മാണം പൂര്‍ത്തിയാവാത്ത റിസോര്‍ട്ടുകളും കോട്ടേജുകളുമാണ് പൊളിച്ചുമാറ്റുന്നത്. അഗത്തി ദ്വീപില്‍ മാത്രം 25ലേറെ കോട്ടേജുകള്‍ പൊളിച്ചുമാറ്റി. ശുചീകരണ പ്രവര്‍ത്തനങ്ങളെന്ന വ്യാജേനയാണ് പൊളിച്ചുമാറ്റല്‍.

ലക്ഷദ്വീപ് നിവാസികളെ കുടിയൊഴിപ്പിക്കുന്നതും കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതുമായ പരിഷ്‌കരണങ്ങള്‍ക്കെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരക്കുനീക്കം ബേപ്പൂരില്‍ നിന്നു മംഗലാപുരത്തേക്ക് മാറ്റുന്നതും എല്‍എഡിആര്‍ എന്ന ഭൂനിയമവും ബീഫ് നിരോധനം, എയര്‍ ആംബുലന്‍സ് നിര്‍ത്തലാക്കല്‍, ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി ജനവിരുദ്ധമായ നിയമപരിഷ്‌കാരങ്ങളാണ് പുതുതായി ചുമതലയേറ്റ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്നത്. ഇതിനെതിരേ പ്രദേശവാസികളില്‍ നിന്നു രാഷ്ട്രീയഭേദമന്യേ എതിര്‍പ്പുകളുയരുകയും നിരാഹാരം ഉള്‍പ്പെടെയുള്ള സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ, ചാനല്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് നിവാസിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി പ്രാദേശിക ഘടകത്തിന്റെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള കേന്ദ്രനടപടികള്‍ക്കെതിരേ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി അഡ്മിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ തിങ്കളാഴ്ച ദ്വീപിലെത്തുന്നുണ്ട്.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനിടെ അഗത്തിയിലും കവരത്തിയിലും ടൂറിസം പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളും പ്രസന്റേഷനുകളും അവതരിപ്പിക്കുമെന്നാണ് ഓദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുള്ളത്. 14ന് ഉച്ചയ്ക്ക് 12.30ഓടെ അഗത്തിയിലെത്തുന്ന അദ്ദേഹം ഫയല്‍ തീര്‍പ്പാക്കലും സ്മാര്‍ട്ട് സിറ്റി, ആശുപത്രികള്‍, ഇക്കോ ടൂറിസം പദ്ധതികള്‍ എന്നിവയെ കുറിച്ചെല്ലാം പവര്‍ പോയിന്റ് പ്രസന്റേഷനും സ്ഥലം സന്ദര്‍ശിക്കലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം ആരൊക്കെയാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ല. അതേസമയം അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തിനെതിരേ പ്രതിഷേധിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം.

Lakshadweep: Buildings are being demolished ahead of the administrator's visit


Next Story

RELATED STORIES

Share it