Big stories

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്കു കൊവിഡ്; 4652 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്കു കൊവിഡ്;   4652 പേര്‍ക്ക് രോഗമുക്തി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുകെയില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 63,582 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങള്‍ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4150. ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവര്‍

കോഴിക്കോട് 480

എറണാകുളം 408

കോട്ടയം 379

കണ്ണൂര്‍ 312

കൊല്ലം 311

പത്തനംതിട്ട 289

ആലപ്പുഴ 275

മലപ്പുറം 270

തിരുവനന്തപുരം 261

തൃശൂര്‍ 260

കാസര്‍കോട് 141

പാലക്കാട് 112

വയനാട് 93

ഇടുക്കി 86


നെഗറ്റീവായവര്‍

തിരുവനന്തപുരം 382

കൊല്ലം 234

പത്തനംതിട്ട 482

ആലപ്പുഴ 534

കോട്ടയം 676

ഇടുക്കി 146

എറണാകുളം 490

തൃശൂര്‍ 366

പാലക്കാട് 132

മലപ്പുറം 408

കോഴിക്കോട് 477

വയനാട് 117

കണ്ണൂര്‍ 165

കാസര്‍കോട് 43

ഇതോടെ 51,879 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 9,92,372 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 3351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 228 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 460, എറണാകുളം 393, കോട്ടയം 357, കണ്ണൂര്‍ 247, കൊല്ലം 305, പത്തനംതിട്ട 270, ആലപ്പുഴ 272, മലപ്പുറം 257, തിരുവനന്തപുരം 197, തൃശൂര്‍ 249, കാസര്‍കോട് 125, പാലക്കാട് 49, വയനാട് 88, ഇടുക്കി 82 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 3, കൊല്ലം, തൃശൂര്‍, കാസര്‍കോട് 2, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, വയനാട് 1 വീതം. വിവിധ ജില്ലകളിലായി 2,23,191 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 905 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3 പുതിയ ഹോട്‌സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഒഴിവാക്കിയിട്ടില്ല; ആകെ 372 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.




Next Story

RELATED STORIES

Share it