Big stories

വിജയക്കുതിപ്പില്‍ പൊതുവിദ്യാഭ്യാസം, സ്‌കൂളുകളിലെത്തിയത് രണ്ടരലക്ഷം വിദ്യാര്‍ഥികള്‍

സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണം മികച്ച മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് രണ്ടരലക്ഷം വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തിയത്.

വിജയക്കുതിപ്പില്‍ പൊതുവിദ്യാഭ്യാസം, സ്‌കൂളുകളിലെത്തിയത് രണ്ടരലക്ഷം വിദ്യാര്‍ഥികള്‍
X

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനമായി പൊതു വിദ്യാഭ്യാസ രംഗം മാറ്റാനായതായി ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണം മികച്ച മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് രണ്ടരലക്ഷം വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തിയത്. ഇവരില്‍ 94 ശതമാനം പേരും സ്വകാര്യഎയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ടിസി വാങ്ങിയെത്തിയവരാണെന്നും ധനമന്ത്രി അറിയിച്ചു.


വിദ്യാഭ്യാസമേഖലയ്ക്കായുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍...

  1. പൊതുവിദ്യാഭ്യാസരംഗത്തെ സൗകര്യവികസനത്തിന് 2038 കോടി
  2. 9941 യുപി എല്‍പി സ്‌കൂളുകള്‍ ഹൈടെക് വിദ്യാലയങ്ങളാക്കാന്‍ 292 കോടി കിഫ്ബി അനുവദിച്ചു
  3. കിഫ്ബി സഹായം കിട്ടാത്ത സ്‌കൂളുകളുടെ പശ്ചാത്തലസൗകര്യവികസനത്തിന് 180 കോടി
  4. 4775 സ്‌കൂളുകളിലെ എട്ട് മുതല്‍ 12 വരെയുള്ള 45000 ക്ലാസ് മുറികള്‍ ഹൈടെക്കായി
  5. സ്വന്തമായി സ്ഥലമില്ലാത്ത സ്‌കൂളുകള്‍ അധികഭൂമി വാങ്ങാന്‍ പദ്ധതി
  6. മാനദണ്ഡപ്രകാരമുള്ള അധ്യാപകപദ്ധതികള്‍ സൃഷ്ടിക്കും
  7. ഇതുവരെ 3663 തസ്തികകള്‍ വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചു
  8. അധ്യാപകപരിശീലനം അധ്യാപകപരിവര്‍ത്തനമാക്കി മാറ്റും
  9. രണ്ടാഴ്ച്ച നീളുന്ന റസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ അധ്യാപകര്‍ക്കായി നടത്തും
  10. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കേരള മാതൃകയില്‍ തൊഴില്‍ പരിശീലനം നടപ്പാക്കും
  11. ഇതിനായി 15 കോടി വിലയിരുത്തി
  12. ഇംഗ്ലീഷ്, ഗണിതം, സാമൂഹികശാസ്ത്രം എന്നിവയുടെ അക്കാദമി മികവിനായി പ്രത്യേക പദ്ധതി
  13. ശ്രദ്ധ എന്ന പേരില്‍ പരിഹാരബോധനപരിപാടിക്കായി പത്ത് കോടി
  14. കണക്കില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി
  15. പിന്നാക്ക മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതി.
Next Story

RELATED STORIES

Share it