- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഠ്‌വ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം: ഇരയുടെ പിതാവ് ഹൈക്കോടതിയില്‍
വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സാഞ്ചി റാം, ദീപക് കജോരിയ, പര്‍വേഷ് കുമാര്‍ എന്നിവര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നും സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ വിട്ടയച്ച നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജമ്മു കശ്മീരിലെ കഠ്‌വയില്‍ ഹുന്ദുത്വര്‍ കൂട്ടബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ എട്ടുവയസ്സുകാരി ബാലികയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ചണ്ഡിഗഡ്: കഠ്‌വ കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടും ഒരു പ്രതിയെ വിട്ടയച്ച നടപടിയെ ചോദ്യം ചെയ്തും പെണ്‍കുട്ടിയുടെ പിതാവ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സാഞ്ചി റാം, ദീപക് കജോരിയ, പര്‍വേഷ് കുമാര്‍ എന്നിവര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നും സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ വിട്ടയച്ച നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജമ്മു കശ്മീരിലെ കഠ്‌വയില്‍ ഹുന്ദുത്വര്‍ കൂട്ടബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ എട്ടുവയസ്സുകാരി ബാലികയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവം സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ ഉല്‍സവ് ബെയ്ന്‍സ് പറഞ്ഞു.
അഞ്ചുവര്‍ഷം തടവിന് തടവിനു ശിക്ഷിക്കപ്പെട്ട സുരീന്ദര്‍ കുമാര്‍, തിലക് രാജ്, ആനന്ദ് ദത്ത എന്നിവരുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.കഴിഞ്ഞമാസമാണ് പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഗ്രാമമുഖ്യന്‍ സാഞ്ചി റാം, പര്‍വേഷ് കുമാര്‍, പോലിസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ എന്നിവരെ കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്.പഠാന്‍കോട്ട് ജില്ല സെഷന്‍സ് കോടതിയായിരുന്നു ശിക്ഷ വിധിച്ചത്.
നാല് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. നാടോടി സമുദായമായ ബഖര്‍വാലകളെ കഠ്‌വയിലെ രസാന ഗ്രാമത്തില്‍ നിന്ന് ഓടിക്കാന്‍ ലക്ഷ്യമിട്ട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ചി റാമിന്റെ അധീനതയിലുള്ള ക്ഷേത്രത്തില്‍വച്ചാണ്് പീഡനം നടന്നത്.
RELATED STORIES
വീടിന്റെ വരാന്തയില്‍ ഇരുന്ന മുസ്ലിം യുവാവിനെ കോടാലി കൊണ്ട് വെട്ടി...
27 April 2025 4:42 PM GMT''കശ്മീരിനും കശ്മീരികള്‍ക്കും കൂട്ടായ ശിക്ഷ നല്കുന്നു'': കശ്മീര്‍...
27 April 2025 4:24 PM GMTപാലം നിര്‍മാണത്തിനിടെ കമ്പി മോഷ്ടിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന്...
27 April 2025 4:06 PM GMTഐപിഎല്ലില്‍ കൊടുംങ്കാറ്റായി ബുംറയും ബോള്‍ട്ടും; ലഖ്നൗവിനെ വീഴ്ത്തി...
27 April 2025 2:41 PM GMTകാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ മരിച്ചു
27 April 2025 2:28 PM GMTഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടിത്തം; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു;...
27 April 2025 2:02 PM GMT