Big stories

കര്‍ണാടക: വിമത എംഎല്‍എമാര്‍ക്ക് സുപ്രിംകോടതിയില്‍ തിരിച്ചടി

രാജിക്കാര്യത്തിലും അയോഗ്യരാക്കുന്ന വിഷയത്തിലും സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി

കര്‍ണാടക: വിമത എംഎല്‍എമാര്‍ക്ക് സുപ്രിംകോടതിയില്‍ തിരിച്ചടി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക് സുപ്രിംകോടതിയില്‍ വന്‍ തിരിച്ചടി. രാജിക്കാര്യത്തിലും അയോഗ്യരാക്കുന്ന വിഷയത്തിലും സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി അറിയിച്ചു. സ്പീക്കര്‍ ഏതുവിധത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതിക്ക് നിര്‍ദേശം നല്‍കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സ്പീക്കര്‍ കെ ആര്‍ രമേശ്കുമാര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് 15 വിമത എംഎല്‍എമാരാണ് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് വിമതര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. തങ്ങളുടെ രാജിക്കത്ത് ഉടന്‍ സ്വീകരിക്കണമെന്നും സ്പീക്കര്‍ മനപൂര്‍വ്വം കാലതാമസം വരുത്തുകയാണെന്നും നിയമസഭയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നുമായിരുന്നു വിമത എംഎല്‍എമാരുടെ വാദം.

രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ തീരുമാനമെടുക്കാനാവൂവെന്ന് ഭരണഘടനയുടെ 190(3-ബി) വകുപ്പില്‍ പറയുന്നുണ്ടെന്നും അതിനാലാണ് പൊടുന്നനെ തീരുമാനമെടുക്കാതിരുന്നതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ, രാജിക്കത്ത് വിശദമായി പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സ്പീക്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it