Big stories

കലാപ ആഹ്വാനവുമായി ബിജെപി; ന്യൂനപക്ഷങ്ങള്‍ ഗോധ്ര ഓര്‍ക്കണമെന്ന് കര്‍ണാടക മന്ത്രി

കോണ്‍ഗ്രസ് എംഎല്‍എ യു ടി ഖാദറിനെക്കുറിച്ച് മന്ത്രി പറയുന്നതിങ്ങനെ: ''ഇതിനൊരു തിരിച്ചടിയുണ്ടായാല്‍ അത് എങ്ങനെയാകുമെന്ന് ഖാദറിനറിയാം. ഗോധ്രയില്‍ തീവണ്ടി കത്തിക്കപ്പെട്ട ശേഷം ജനങ്ങള്‍ മുന്നേറ്റവുമായി ഇറങ്ങിയത് ഖാദര്‍ കണ്ടതാണല്ലോ''.

കലാപ ആഹ്വാനവുമായി ബിജെപി;  ന്യൂനപക്ഷങ്ങള്‍ ഗോധ്ര ഓര്‍ക്കണമെന്ന് കര്‍ണാടക മന്ത്രി
X

ബെംഗളുരു: രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരേ കലാപ ആഹ്വാനവുമായി ബിജെപി മന്ത്രി. ഭൂരിപക്ഷത്തിന് ക്ഷമകെട്ടാല്‍ ഗോധ്ര ആവര്‍ത്തിക്കുമെന്ന് കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി സി ടി രവി ഭീഷണി ഉയര്‍ത്തി. ഡിസംബര്‍ 19ന് മാധ്യമങ്ങളോട് സംസാരിക്കുന്നതായി പുറത്തുവന്ന വീഡിയോയില്‍ സി ടി രവി പറയുന്നതിങ്ങനെ, ''ഇതേ അവസ്ഥയിലാണ് ഗോധ്രയില്‍ ഒരു തീവണ്ടി തീ വച്ച് നശിപ്പിച്ചത്. ആ മാനസികാവസ്ഥയുള്ള ആളുകള്‍ കര്‍സേവകരെ തീവച്ചു കൊന്നു. ഇവിടത്തെ ഭൂരിപക്ഷം ക്ഷമയുള്ളവരായതിനാല്‍ എല്ലായിടത്തും തീ വയ്ക്കാനാണ് നിങ്ങള്‍ നോക്കുന്നത്. നിങ്ങളൊന്ന് തിരിഞ്ഞ് നോക്കിയാല്‍ മതി. ഭൂരിപക്ഷത്തിന്റെ ക്ഷമ കെട്ടാല്‍ എന്ത് സംഭവിക്കുമെന്നറിയാന്‍..''എന്ന് സി ടി രവി.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എ യു ടി ഖാദറിനെക്കുറിച്ച് മന്ത്രി പറയുന്നതിങ്ങനെ: ''ഇതിനൊരു തിരിച്ചടിയുണ്ടായാല്‍ അത് എങ്ങനെയാകുമെന്ന് ഖാദറിനറിയാം എന്നാണ് ഞാന്‍ കരുതുന്നത്. ഗോധ്രയില്‍ തീവണ്ടി കത്തിക്കപ്പെട്ട ശേഷം ജനങ്ങള്‍ മുന്നേറ്റവുമായി ഇറങ്ങിയത് ഖാദര്‍ കണ്ടതാണല്ലോ''.

ബുധനാഴ്ച പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിനിടെ, കര്‍ണാടകയില്‍ നിയമഭേദഗതി നടപ്പാക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ശ്രമിച്ചാല്‍ സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാകുമെന്ന് ഖാദര്‍ പ്രസംഗിച്ചിരുന്നു.

Next Story

RELATED STORIES

Share it