Big stories

ലോക്ക് ഡൗണ്‍ ലംഘനത്തിന് കണ്ണൂര്‍ എസ് പിയുടെ പ്രാകൃതശിക്ഷ(വീഡിയോ)

ലാത്തിയുമായി എസ് പി യതീശ് ചന്ദ്രയും മൂന്നോളം പോലിസുകാരും ചുറ്റിലും നിലയുറപ്പിച്ചിരുന്നു

ലോക്ക് ഡൗണ്‍ ലംഘനത്തിന് കണ്ണൂര്‍ എസ് പിയുടെ പ്രാകൃതശിക്ഷ(വീഡിയോ)
X


കണ്ണൂര്‍: കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ച് തൊഴിലാളികളെ പ്രാകൃത ശിക്ഷയ്ക്കു വിധേയരാക്കുന്ന കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിയുടെ വീഡിയോ പുറത്ത്. റോഡിലിറങ്ങിയെന്നു പറഞ്ഞ് ഒരു കടയ്ക്കു മുന്നില്‍ വച്ച് മൂന്നുപേരെ പരസ്യമായി ഏത്തമിടീക്കുകയായിരുന്നു.മണല്‍ വാരല്‍ തൊഴിലാളികളും മറ്റും കൂടുതലായി താമസിക്കുന്ന അഴീക്കലിലാണ് ജില്ലാ പോലിസ് മേധാവി യതീശ് ചന്ദ്രയുടെ പ്രാകൃത നടപടി. ഹൈക്കോടതിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്‌റയുടെയും നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് എസ് പിയും പോലിസുകാരും ചേര്‍ന്ന് മൂന്നുപേരെ ഏത്തമീടിക്കുന്നത്. ലാത്തിയുമായി എസ് പി യതീശ് ചന്ദ്രയും മൂന്നോളം പോലിസുകാരും ചുറ്റിലും നിലയുറപ്പിച്ചിരുന്നു. കടയ്ക്കു മുകളില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാകൃത ശിക്ഷയ്‌ക്കെതിരേ പ്രതികരിക്കുന്നുണ്ടെങ്കിലും ചേച്ചീ വക്കാലത്ത് പറയേണ്ട, പ്ലീസ്, നിങ്ങളും വന്ന് ചെയ്‌തോ എന്നും പോലിസുകാര്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പത്രങ്ങളും എല്ലാം പറഞ്ഞിട്ടും പുറത്തിറങ്ങുന്നതിനാലാണ് നടപടിയെന്നും നല്ലവണ്ണം മുട്ട് മടക്കി ഏത്തമിടൂവെന്ന് ആവര്‍ത്തിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്തും സംസ്ഥാനത്തും പോലിസ് തേര്‍വാഴ്ച നടക്കുന്നുവെന്ന വ്യാപക ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും കഴിഞ്ഞ ദിവസം പോലിസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നിയമലംഘനമോ മനുഷ്യാവകാശ ലംഘനമോ നടത്തിയാല്‍ എത്ര വലിയ ഉദ്യോഗസ്ഥനായാലും നടപടിയെടുക്കുമെന്നായിരുന്നു ഇരുവരുടെയും നിലപാട്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തിനു പോലും പുല്ലുവില കല്‍പ്പിച്ചാണ് ഉന്നത പോലിസുദ്യോഗസ്ഥന്റെ പ്രാകൃത ശിക്ഷയെന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it