Big stories

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 56,880 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

ഇക്കഴിഞ്ഞ ആഗസ്തില്‍, മറ്റൊരു മരുന്ന് പകര്‍ച്ചവ്യാധിക്കു കാരണമാവുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓക്‌ലഹോമയിലെ ജഡ്ജി 40,70.03 കോടി രൂപ(572 മില്യണ്‍ ഡോളര്‍) നല്‍കാന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണോട് ഉത്തരവിട്ടിരുന്നു. ഇതിനുപുറമെ, കമ്പനിയുടെ ബേബി പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അണ്ഡാശയ കാന്‍സര്‍ ബാധിച്ചെന്ന് ആരോപിച്ച 22 സ്ത്രീകളും അവരുടെ കുടുംബങ്ങളും നല്‍കിയ പരാതിയില്‍ 3,33,56 കോടി രൂപ(4.69 ബില്യണ്‍ ഡോളര്‍) നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം മറ്റൊരു കോടതിയും ഉത്തരവിട്ടിരുന്നു.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 56,880 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്
X

ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍ണ്‍സണ്‍ കമ്പനി 56,880 കോടി രൂപ(8 ബില്ല്യണ്‍ ഡോളര്‍) നഷ്ടപരിഹാരം നല്‍കണമെന്ന് പെന്‍സില്‍വാനിയ ജൂറി ഉത്തരവിട്ടു.മാനസികാരോഗ്യത്തിനുള്ള കമ്പനിയുടെ മരുന്ന് ആണ്‍കുട്ടികളില്‍ സ്തനവളര്‍ച്ചയ്ക്കു കാരണമാക്കുമെന്ന വിവരം മറച്ചുവച്ചതിനാണു ജോണ്‍സണ്‍ ആന്റ് ജോണ്‍സണും സഹകമ്പനിയായ ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനുമെതിരേ നടപടി. ആന്റിസൈക്കോട്ടിക്ക് റിസ്‌പെര്‍ഡല്‍ എന്ന മരുന്ന് കഴിച്ച ആണ്‍കുട്ടികളില്‍ സ്തനവളര്‍ച്ചയുണ്ടാക്കുന്ന ജൈനാകോമാസ്റ്റിയ എന്ന രോഗമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്‌കീസോഫ്രീനിയയ്ക്കും ബൈപോളാര്‍ ഡിസോര്‍ഡറിനും ചികില്‍സിക്കാന്‍ നിര്‍ദേശിച്ച റിസ്‌പെര്‍ഡാല്‍ എന്ന മരുന്ന് സ്തന വളര്‍ച്ചയ്ക്കു കാരണമായെന്നു കാണിച്ച് മേരിലാന്റ് സ്വദേശിയായ നിക്കോളാസ് മുറെയാണ് ഫിലാഡല്‍ഫിയ കോടതിയെ സമീപിച്ചത്.

പാര്‍ശ്വഫലത്തെ കുറിച്ച് അറിയാമായിരുന്നിട്ടും കമ്പനി മറച്ചുവച്ചെന്നും ഇക്കാര്യം ഉപഭോക്താക്കളെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടെന്നുമാണ് കണ്ടെത്തല്‍. പെന്‍സില്‍വാനിയ ജൂറിയുടെ വിധിക്കെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സമാനരീതിയില്‍ 13000ഓളം കേസുകളാണ് പെന്‍സില്‍വാനിയ, കാലിഫോര്‍ണിയ, മിസോറി കോടതികള്‍ പരിഗണിക്കാനുള്ളത്. ഓട്ടിസം ബാധിച്ചിരുന്ന നികോളാസ് മുറേ ചെറുപ്പത്തില്‍ കമ്പനിയുടെ മരുന്ന് കഴിച്ചിരുന്നു.

ഇക്കഴിഞ്ഞ ആഗസ്തില്‍, മറ്റൊരു മരുന്ന് പകര്‍ച്ചവ്യാധിക്കു കാരണമാവുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓക്‌ലഹോമയിലെ ജഡ്ജി 4070 കോടി രൂപ(572 മില്യണ്‍ ഡോളര്‍) നല്‍കാന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണോട് ഉത്തരവിട്ടിരുന്നു. ഇതിനുപുറമെ, കമ്പനിയുടെ ബേബി പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അണ്ഡാശയ കാന്‍സര്‍ ബാധിച്ചെന്ന് ആരോപിച്ച 22 സ്ത്രീകളും അവരുടെ കുടുംബങ്ങളും നല്‍കിയ പരാതിയില്‍ 33,356 കോടി രൂപ(4.69 ബില്യണ്‍ ഡോളര്‍) നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം മറ്റൊരു കോടതിയും ഉത്തരവിട്ടിരുന്നു.



Next Story

RELATED STORIES

Share it